ഐഎസിനെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് യുഎന്‍ നിര്‍ദ്ദേശം

islamic-state

ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് അംഗരാഷ്ട്രങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. ഐഎസിനെതിരെ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചു കൊണ്ടാണ് ഐക്യരാഷ്ടസഭ ഐഎസ് വിരുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തത്.

എല്ലാ അംഗരാജ്യങ്ങളും ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഇറാഖിലും സിറിയയിലും കടന്നു ചെന്ന് ഐഎസിനെതിരെ പരമാവധി ശക്തിയില്‍ യുദ്ധം ചെയ്യണം. തീവ്രവാദികളുടെ തുടരാക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് യോജിച്ച ചെറുത്ത് നില്‍പ്പ് ആവശ്യമാണ് എന്നും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഐഎസിനെ ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയം പാസാക്കി കൊണ്ടാണ് സുരക്ഷാ കൗണ്‍സില്‍ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ച് രംഗത്ത് വരണം. അതിന്റെ വ്യക്തമായ സന്ദേശം എല്ലാവര്‍ക്കും നല്‍കി കഴിഞ്ഞതായി ഐക്യരാഷ്ട്രസഭയിലെ യുകെ അംബാസഡര്‍ മാത്യു റിക്രോഫ്റ്റ് പറഞ്ഞു.

പാരിസ് ആക്രമണത്തിന് ശേഷം ഐഎസിനെതിരെ ഏതെല്ലാം തരത്തില്‍ ആക്രമണം നടത്തി എന്ന് ഫ്രാന്‍സ് അംബാസഡര്‍ സുരക്ഷാ കൗണ്‍സിലിനു മുന്‍പാകെ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ ഐഎസ് വിരുദ്ധ യുദ്ധം ശക്തിപ്പെടുത്തും എന്നും ഫ്രാന്‍സ് നിലപാട് അറിയിച്ചു.

United-Nations

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top