സുക്കര്‍ബര്‍ഗിന് രണ്ടു മാസത്തെ പിതൃത്വ അവധി

sucker

സാന്‍ഫ്രാന്‍സിസ്കാ: ഭാര്യയുടെ പ്രസവം പ്രമാണിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ടു മാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവധിയില്‍ പ്രവേശിക്കുന്ന കാര്യം സുക്കര്‍ബര്‍ഗ്  അറിയിച്ചത്. ഗര്‍ഭസ്ഥ ശിശുക്കളോടൊപ്പം മാതാപിതാക്കള്‍ സമയം ചെലവഴിക്കുന്നത് അവരുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നുള്ളതിനാലാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ശൃംഖലയായ ഫെയ്‌സ്ബുക്ക് മാതാപിതാക്കളാകാന്‍ പോകുന്ന ജീവനക്കാര്‍ക്ക് നാല് മാസത്തെ അവധി നല്‍കാറുണ്ട്. അതുപോലെയൊരു അവധിയിലേക്കാണ് സ്ഥാപകന്‍ സുക്കര്‍ബര്‍ഗും പ്രവേശിക്കുന്നത്.

സുക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ലയ്ക്ക് മൂന്നു തവണ ഗര്‍ഭച്ഛിദ്രം നടന്നതിനെത്തുടര്‍ന്ന് ഒരു കുഞ്ഞിനായുള്ള ഏറെ നാളത്തെ കാത്തിരിപ്പിലായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ അച്ഛനാകാന്‍ പോകുന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. തനിക്കും പ്രിസില്ലയ്ക്കും ഒരു സന്തോഷവാര്‍ത്ത വാര്‍ത്ത പറയാനുണ്ടെന്നും ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും തുടങ്ങുന്ന പോസ്റ്റില്‍ ഭാര്യ പ്രിസില്ലയോടൊപ്പമുള്ള ചിത്രവും സുക്കര്‍ബര്‍ഗ്  പോസ്റ്റ് ചെയ്തിരുന്നു.

ടെക്കി മാതാപിതാക്കളുടെ ഇത്തരം അവധി സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. പ്രശ്‌നം ഗുരുതരമായതോടെ ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിവിധ ഐടി കമ്പനികള്‍ അവധി സംബന്ധിച്ച കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top