ലോകപ്രശസ്ത റഗ്ബി താരം ജൊനാ ലോമു അന്തരിച്ചു

വെല്ലിംഗ്ടണ്‍: ലോകപ്രശസ്ത റഗ്ബി താരം ജൊനാ ലോമു നിര്യാതനായി. റഗ്ബി ഇതിഹാസമായിരുന്ന ഇദ്ദേഹത്തിന് നാല്‍പത് വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി വെല്ലിംഗ്ടണ്‍ ഔക്‌ലാന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോമു ന്യൂസിലാന്റിന്റെ ഓള്‍ ബ്ലാക്സ് ടീമില്‍ അംഗമായിരുന്നു.

ജൊനാ ലോമുവിന്റെ അപ്രതീക്ഷിതമരണത്തില്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീ അനുശോചനം അറിയിച്ചു. ജൊനാ  ലോമിന്റെ മരണം തങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്ന് ലോമുവിന്റെ സുഹൃത്തും റഗ്ബി താരവുമായ സ്റ്റീവ് ട്യൂ പ്രതികരിച്ചു. റഗ്ബിക്കും ലോമിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

1994ല്‍ ഫ്രാന്‍സിനെതിരായ മല്‍സരത്തിലൂടെയാണ് അദ്ദേഹം റഗ്ബിയില്‍ തുടക്കം കുറിച്ചത്. ന്യൂസിലാന്റിലെ റഗ്ബി യൂണിയനിലെ പ്രധാനിയായിരുന്ന ഇദ്ദേഹം 1995നും 2002നും ഇടയില്‍ 63 റഗ്ബി മാച്ചുകള്‍ കളിച്ചിട്ടുണ്ട്. 1995ല്‍ നടന്ന റഗ്ബി ലോകകപ്പിലെ താരമായിരുന്നു ലോമു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top