ബിഹാര്‍ വിധിയില്‍ തകര്‍ന്ന് ഓഹരി വിപണികള്‍: ഡോളറിനെതിരെ രൂപയുടെ മൂല്യം 66.50

sensexമുംബൈ: എന്‍ഡിഎയെ തകര്‍ത്തെറിഞ്ഞ ബിഹാറിലെ ജനവിധിക്ക് പിന്നാലെ ഓഹരിവിപണികളും തകര്‍ച്ചയില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഒറ്റയടിക്ക് 73 പൈസയുടെ കുറവുണ്ടായി. ഒരു മാസത്തിലെ ഏറ്റവും താഴ്ന്ന മൂല്യമായ 66.50 എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 66.51 ആണ് ഇതിന് മുമ്പുണ്ടായ ഏറ്റവും കുറഞ്ഞ വിനിമയനിരക്ക്.

സെന്‍സെക്‌സിലും നിഫ്റ്റിയിലും കനത്ത ഇടിവാണ് നേരിടുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നേരിട്ട പരാജയം സാമ്പത്തികപരിഷ്‌കരണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന വിലിരുത്തലിലാണ് വിപണികള്‍. അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പോളിസിയെ കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിക്കുന്നുണ്ട്. പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top