ഇമ്രാന്‍ ഖാന്‍ വിവാഹമോചിതനാകുന്നു

imranഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ വിവാഹ മോചിതനാകുന്നു. ബിബിസി ജേര്‍ണലിസ്റ്റായ രെഹാം ഖാനുമായുള്ള പത്ത് മാസം നീണ്ട വിവാഹമാണ് ഇപ്പോള്‍ അവസാനിക്കാനൊരുങ്ങുന്നത്. ഇരുവരും വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കി.

ഈ തീരുമാനം തനിക്കും രെഹാനും ഞങ്ങളുടെ കുടുംബത്തിനും വേദനാജനകമായ ഒന്നാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. തങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചതായി രെഹാം ഖാനും ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ഇമ്രാന്‍ ഖാന്റെ രണ്ടാം ഭാര്യയാണ് രെഹാം ഖാന്‍. ബ്രിട്ടീഷുകാരിയായ ജമൈമ ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് രെഹാനെ ഇമ്രാന്‍ വിവാഹം കഴിച്ചത്. ബ്രിട്ടനിലെ കോടീശ്വരനായ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകളാണ് ജമൈമ. ഇരുവരും ഒമ്പത് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. രെഹാം ഖാന് മുന്‍ ഭര്‍ത്താവില്‍ മൂന്ന് മക്കളുണ്ട്. ഇമ്രാന് മുന്‍ ഭാര്യയില്‍ രണ്ടു മക്കളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top