ബീഹാറില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: തെരഞ്ഞെടുപ്പ് നടക്കുന്നത് 50 സീറ്റുകളിലേക്ക്
പട്ന: ബീഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തലസ്ഥാനമായ പട്ന ഉള്‍പ്പെടെയുള്ള 50 മണ്ഡലങ്ങൡലാണ് ഇന്ന് വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് അഞ്ച് വരെയാണ് സമയം. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പത്ത് മണ്ഡലങ്ങളില്‍ ഒരു മണിക്കൂര്‍ നേരത്തെ തന്നെ വോട്ടെടുപ്പ് അവസാനിക്കും.

1107 കമ്പനി അര്‍ധസൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ഒന്നര കോടിയോളം വോട്ടര്‍മാരാണ് മൂന്നാം ഘട്ടത്തിലുള്ളത്. 808 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 71 പേര് വനിതകളാണ്.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ പട്ന, സരണ്‍, ബക്സാര്‍ തുടങ്ങിയവയും നിതീഷ് കുമാറിന്റെ മണ്ഡലമായ സ്വദേശമായ നളന്ദയും ഇന്ന് പോളിംഗ് ബൂത്തിലെത്തും. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജ്പ്രതാപ് യാദവും തേജസ്വി യാദവും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.
ആകെ 243 സീറ്റുകളാണ് ബീഹാര്‍ നിയമസഭയിലുള്ളത്. ആദ്യരണ്ടു ഘട്ടങ്ങളിലായി 81 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. അടുത്തമാസം ഒന്ന്, അഞ്ച് തീയതികളിലായി മൂന്നും നാലും ഘട്ട തെരഞ്ഞെടുപ്പ് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക