ദക്ഷിണേഷ്യയില്‍ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം: പാകിസ്താനില്‍ മരണം 130
ദില്ലി: ദക്ഷിണേഷ്യയില്‍ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. പാകിസ്ഥാനില്‍ 130 ഉം അഫ്ഗാനിസ്ഥാനില്‍ 40 ഉം പേര് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.ജമ്മുകാശ്മീരില്‍ ഭൂകമ്പത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. തുടര്‍ചലനങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. ഹിന്ദുകുഷ് മലനിര പ്രദേശമാണ് റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഇസ്ലമാബാദില് വാര്‍ത്തവിതരണ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. പെഷവാറില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു.പാകിസ്താനില്‍ 8.1 തീവ്രത റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ സൈന്യത്തിന് പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. അതേസമയം അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തിന് ശേഷമുളള തിക്കിലും തിരക്കിലും പെട്ട് 12 സ്കൂള്‍ കുട്ടികള്‍ മരിച്ചു.

ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു 2.43 നായിരുന്നു ഭൂകമ്പമുണ്ടായത്. ദില്ലിയില്‍ കെട്ടിടങ്ങളില്‍ ജനങ്ങള്‍ ഇറങ്ങിയോടി. ദില്ലി മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രകമ്പനം ഒരു മിനുട്ടോളം നീണ്ടു നിന്നു.
പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലും കാശ്മീര്‍ താഴ്വരയിലും നാശനഷ്ടങ്ങള്സക്കു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വകുപ്പു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജയ്പൂര്‍, ഭോപാല്‍, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. കൊച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടു.ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഉള്ളവര്‍ക്കാണ് ചലനം അനുഭവപ്പെട്ടത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക