റിലയന്‍സ് ഗ്രൂപ്പിന്റെ 4ജി സ്മാര്‍ട് ഫോണുകള്‍ ദീപാവലി മുതല്‍ വിപണിയില്‍

ദില്ലി: 4ജി സൗകര്യം സ്വന്തം ബ്രാന്‍ഡിലുള്ള സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ജിയോ ബ്രാന്‍ഡിന്റെ കീഴിലുള്ള 4ജി ഹാന്‍ഡ്‌സെറ്റുകള്‍ ദീപാവലി മുതല്‍ വില്‍പ്പനയ്‌ക്കെത്തും. ലൈഫ് എന്ന ബ്രാന്‍ഡിലാണ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുന്നത്.

ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍ ഇതിലൂടെ വിളിക്കാനാകും. മികച്ച നിലവാരമുള്ള ഫോര്‍ ജി സേവനമാകും ലഭിക്കുകയെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഇരട്ട സിം സൗകര്യമുണ്ട്.

സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ഏഴ് ടെലികോം സര്‍ക്കിളുകളിലായി 800 മെഗാഹെഡ്‌സ് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി പങ്കിടുമെന്ന് ടെലികോം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.പദ്ധതിക്കായി ഇതുവരെയും 93,000 കോടി ചെലവഴിച്ചെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് സുനില്‍ ദത്ത് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തില്‍ 4,000ത്തിനും 5,000ത്തിനും ഇടയിലുള്ള സ്മാര്‍ട്ട് ഫോണുകളും വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും വിപണിയിലിറക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top