ശങ്കര്‍ ചിത്രത്തില്‍ ഷ്വാര്‍സ്‌നെഗറും രജനീകാന്തും ഒന്നിക്കുന്നു

ചെന്നൈ: ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. അതും സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനൊപ്പം. രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന എന്തിരന്‍ 2ല്‍  ഷ്വാര്‍സ്‌നെഗര്‍   അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചു.

രജനീകാന്തിന്റെ കഥാപാത്രത്തോളം പ്രാധാന്യം ഉള്ള വേഷത്തില്‍ അര്‍ണോള്‍ഡും ഉണ്ടാകുമെന്നാണ് പുതിയ വിവരം. വില്ലനായ റോബോട്ടിന്റെ കഥാപാത്രമാകും അര്‍ണോള്‍ഡ് അഭിനയിക്കുക എന്നാണ് വിവരം.

ചിത്രത്തിന്റെ ആദ്യപാദ ഷൂട്ടിംഗിനായി ജനുവരിയില്‍ 25 ദിവസത്തോളം അര്‍ണോള്‍ഡ് ഇന്ത്യയില്‍ ഉണ്ടാകും. ഇരുപത്തി അഞ്ചു ദിവസത്തേക്ക് 100 കോടിയോളം രൂപയാണ്  പ്രതിഫലമെന്നാണ് വിവരം. ശങ്കറിന്റെ ഐ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനത്തിന് ഷ്വാര്‍സ്‌നെഗറും  വന്നിരുന്നു. അന്ന് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹം  പ്രകടിപ്പിച്ചതായി ശങ്കര്‍ പറഞ്ഞു. എന്തിരന്‍ 2 ന്റെ കഥ ഇഷ്ടപ്പെട്ടതിനാല്‍ ചിത്രത്തിന്റെ ഭാഗമാകാമെന്ന് ഷ്വാര്‍സ്‌നെഗര്‍ സമ്മതിക്കുകയായിരുന്നെന്ന് ശങ്കര്‍ പറഞ്ഞു.

രജനീകാന്തിനെ നായകനാക്കി 2010ലാണ് ഷങ്കര്‍ എന്തിരന്‍ ഒരുക്കിയത്. ഐശ്വര്യ റായി ആയിരുന്നു ചിത്രത്തിലെ നായിക. പുതിയ ചിത്രത്തില്‍ രജനിയുടേയും ഷ്വാര്‍സ്‌നെഗറിന്റെയും  നായികമാര്‍ ആരായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top