ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയില്‍ പുതിയ വില്‍പ്പനാ റെക്കോര്‍ഡുകള്‍

ഫ്ലിപ്പ്കാര്‍ട്ടിന്റെ മഹാ ഷോപ്പിംഗ് ഉത്സവമായ ബിഗ് ബില്യന്‍ ഡേയില്‍ പുതിയ വില്‍പ്പനാ റെക്കോര്‍ഡുകള്‍. 10 മണിക്കൂറിനുള്ളില്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ വിറ്റുപോയത് 5 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ്. മോട്ടോ എക്‌സ് പ്ലേ, ലെനോവയുടെ കെ ത്രീ നോട്ട് തുടങ്ങിയ ഫോണുകളാണ് ഏറ്റവും അധികം വിറ്റുപോയത്.

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേസ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 13 ആം തിയതി ആരംഭിച്ചെങ്കിലും മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന ആരംഭിച്ചത് ഇന്നലെ രാത്രി മാത്രമാണ്. എന്നാല്‍ വ്യാപാരം ആരംഭിച്ച് 10 മണിക്കൂറിനുള്ളില്‍ 5 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് ഫ്ലിപ്പ്കാര്‍ട്ട് ചരിത്രം കുറിച്ചു. രാജ്യത്തിന്റെ ഐടി ഹബ്ബുകളില്‍ നിന്നുമാണ് കൂടുതല്‍ വില്‍പ്പന നടക്കുന്നത്. ബാംഗ്ലൂര്‍ ഹൈദരാബാദ്, ദില്ലി മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങള്‍ക്കൊപ്പം നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ബിഗ് ബില്യന്‍ ഡേയില്‍ പങ്കെടുക്കുന്നത്. 4 ജി ഫോണുകളുടെ വില്‍പ്പനയാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഏറ്റവും അധികം നടക്കുന്നത്. 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയ മൊബൈല്‍ ഫോമുകളില്‍ 75 ശതമാനവും 4 ജി ഫോണുകളാണെന്ന് ഫ്‌ലിപ്കാര്‍ട്ട് കെമേഴ്‌സ്യല്‍ വിഭാഗം മേധാവി മുകേഷ് ബെന്‍സാല്‍ പറഞ്ഞു.

70 വിഭാഗങ്ങളിലായി 3 കോടി ഉപ്പന്നങ്ങളാണ് ബിഗ് ബില്യന്‍ ഡേക്കായി ഫ്ലിപ്പ്കാര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിസമായ 13 ആം തിയതി 10 മണിക്കൂറുകൊണ്ട് 10 ലക്ഷം ഉത്പന്നങ്ങളാണ് ഫ്‌ലിപ് കാര്‍ട്ടിലൂടെ വിറ്രുപോയത്. രാജ്യത്താകെ ഓരോ സെക്കന്റിലും 25 ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞത് വിറ്റുപോകുന്നുണ്ടെന്നും മുകേഷ് ബെന്‍സാല്‍ പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ ലെനോവയുടെ കെ ത്രീ നോട്ട്, മോട്ടോറോളയുടെ മോട്ടോ എക്‌സ് പ്ലേ എന്നീ മോഡലുകളാണ് . മോട്ടോ എക്‌സ് ഫ്‌ലിപ് കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാകുക. കഴിഞ്ഞ ഫ്‌ലാഷ് സെയിലിലും സെക്കന്റുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ഫോണുകള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച ഫോണാണ് ലെനോവയുടെ കെ ത്രീ നോട്ട്. 21 എംപി ക്യാമറയോടു കൂടി മോട്ടോ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഫോണാണ് മോട്ടോ എക്‌സ് പ്ലേ. മോട്ടോ എക്‌സ് ശ്രേണിയില്‍ വിലകുറഞ്ഞ ഫോണ്‍ കൂടിയാണ് മോട്ടോ എക്‌സ് പ്ലേ. 18499 രൂപയാണ് മോട്ടോ എക്‌സിന്റെ വില. കെ ത്രീ നോട്ടിന് വില 10000 രൂപക്ക് താഴെയാണ്. ഇതിനൊപ്പം ബിഗ് ബില്യന്‍ ഡേ സ്‌പെഷ്യല്‍ ഓഫറുകളും വാങ്ങുന്നവര്‍ക്ക് ലഭിക്കും. 3250 കോടി രൂപയുടെ കച്ചവടമാണ് ഇത്തവണ ബിഗ് ബില്യന് ഡേസിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top