സ്തനാര്‍ബുദത്തിനെതിരെ പിങ്ക് ഇറ്റ് നൗ ക്യാംപെയിനിംഗ്
യുഎഇ: സ്തനാര്‍ബുദം തടയാനായി ‘പിങ്ക് ഇറ്റ് നൗ’ ക്യാംപെയിനിംഗുമായി യുഎഇയിലെ സുലേഖ ഹോസ്പിറ്റല്‍ രംഗത്ത്. സ്തനാര്‍ബുദത്തിനെതിരെ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ആരംഭിച്ച ബോധവല്‍ക്കരണ പരിപാടിയായ ഫോര്‍ഡ് വാരിയേഴ്സ് ഇന്‍ പിങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സുലേഖ ഹോസ്പിറ്റല്‍ പിങ്ക് ഇറ്റ് നൗ ക്യാംപെയിനിംഗ് ആരംഭിച്ചത്.ക്യാംപെയിനിംഗിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ അര്‍ബുദ രോഗ നിര്‍ണ്ണയവും ലഭ്യമാണ്.
കൃത്യമായ ഇടവേളകളില്‍ ആശുപത്രികളിലെത്തി സ്താനാര്‍ബുദ പരിശോധന നടത്താനും, സ്വയം പരിശോധന ശീലമാക്കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, അങ്ങനെ രോഗത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ചികിത്സിച്ച് സ്തനാര്‍ബുദം പൂര്‍ണമായും തടയാനുള്ള സന്ദേശമാണ് തങ്ങള്‍ ഇതിലൂടെ പ്രചരിപ്പിക്കുന്നതെന്ന് സുലേഖ ഹോസ്പിറ്റല്‍ സിഇഒ സനൂബിയ ഷാംസ് പറഞ്ഞു.

40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതിനായി ഡിസംബര്‍ 31 വരെ സുലേഖ ഹോസ്പിറ്റലില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ഉണ്ടാകും. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സാധാരണമാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബോധവല്‍ക്കരണവുമായി മുന്നോട്ടിറങ്ങിയതെന്നും ലോകത്താകമാനമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം തടയാനുള്ള സന്ദേശം എത്തിക്കാന്‍ ഈ ക്യാംപെയിനിംഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും സനൂബിയ ഷാംസ് പറഞ്ഞു.
ദൃഢനിശ്ചയത്തിന്റേയും സ്ത്രീത്വത്തിന്റേയും പ്രതീകമായ പിങ്ക് റിബണ്‍ തന്നെയാണ് ക്യാംപെയിനിംഗിനു
വേണ്ടി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക