ലോകം കാത്തിരിക്കുന്നു സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിനായി

മുപ്പത് വര്‍ഷങ്ങള്‍ക്കിടയിലെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ആകാശത്ത് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 115 വര്‍ഷങ്ങള്‍ക്കിടയിലെ നാലാമത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് ലോകം ഇന്നും നാളെയുമായി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ന് രാത്രിയും നാളെ പകലുമായി ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് വരും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും ഇന്ന് മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെ സൂപ്പര്‍മൂണ്‍ എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും.

ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 26,023 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നു. ഭൂമിയുടെ നിഴല്‍ ചന്ദ്രൻ മറയ്ക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു.  ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുകയും ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇതിനാല്‍ ചന്ദ്രനെ ബ്ലഡ് മൂണ്‍ എന്നും പറയുന്നു.

അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ഇന്നു പൂര്‍ണമായും ദൃശ്യമാകും. നാളെ രാവിലെ 5.40 മുതല്‍ നേരം പുലരുംവരെയാണ് കേരളത്തില്‍ കാണാനാവുക. എന്നാല്‍ ഇത് ഭാഗികമായിരിക്കുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. 33 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൂപ്പര്‍മൂണ്‍ അവസാനമായി കണ്ടത്.

ലോകവസാനമുണ്ടാകുമോ?

സെപ്റ്റംബര്‍ 28ന് ലോകം അവസാനിക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഭീതി പടരുന്നു. നാല് ചന്ദ്രഗ്രഹണങ്ങള്‍ അടുത്തടുത്ത് സംഭവിച്ചാല്‍ അത് ലോകാവസാനത്തിന്റെ സൂചനകളാണെന്ന യഹൂദമത വിശ്വാസമാണ് പ്രവചനത്തിന് ആധാരം. ലോകാവസാനത്തിനു മുന്നോടിയായി ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നും യഹൂദ വിശ്വാസത്തിലുണ്ട്. സെപ്റ്റംബര്‍ 28ന്‍ നടക്കാന്‍ പോകുന്ന ഗ്രഹണ സമത്ത് ചന്ദ്രന്‍ രക്തവര്‍ണമാകുമെന്ന് നാസയും പറയുന്നു. ഇതോടെയാണ് ലോകാവസാനത്തിന്റെ പ്രവാചകരും സജീവമായത്.

മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകരാണ് പ്രധാനമായും ലോകാവസാനം പ്രവചിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നാണ് ബ്ലിറ്റ്‌സ് പ്രവചിച്ചിരിക്കുന്നത്. രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്കര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചന്ദ്രഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇവയാണ്.

2014ലെ പെസഹാ ദിനം, കൂടാരത്തിരുന്നാള്‍ ദിനം എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വര്‍ഷം പെസഹാദിനമായ ഏപ്രില്‍ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബര്‍ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസമാണ്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ലെന്നും ഇതെല്ലാം സൂചനകളാണെന്നുമാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്. എന്തായാലും സെപ്റ്റംബര്‍ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top