മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂരില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി പോസ്റ്ററുകള്‍. തൃശൂര്‍ നഗരത്തിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സിഎന്‍ ബാലകൃഷ്ണന്‍ കൊലപാതകികള്‍ക്ക് വിടുപണി ചെയുന്നതായി പോസ്റ്ററില്‍ ആരോപിച്ചിരിക്കുന്നു.

ഹനീഫയുടെ ആത്മാവിന് നീതി ലഭിക്കാന്‍ സിഎന്‍ ബാലകൃഷ്ണനെ പുറത്താക്കണം. ഗോപപ്രതാപന്‍ അടച്ചിട്ട മുറിയില്‍ സിഎന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ച എന്താണ്. നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top