വള്ളീം തെറ്റി പുള്ളീം തെറ്റി: നായിക ആരെന്ന ചോദ്യവുമായി കുഞ്ചാക്കോ ബോബന്‍

പുതുമുഖ സംവിധായകന്‍ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക ആരെന്ന ചോദ്യവുമായി നടന്‍ കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. നായികയുടെ കണ്ണുകള്‍ മാത്രം നല്‍കി പ്രേക്ഷകരോട് ആരെന്ന് ഊഹിക്കൂ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകള്‍ ആരുടേതെന്നറിയാന്‍ എന്നും പോസ്റ്ററില്‍ നല്‍കിയിരിക്കുന്നു. അജു വര്‍ഗീസും പോസ്റ്റ് ഇട്ടിട്ടുണ്ട്. വെള്ളിയാഴ്ച നായികയെ പ്രഖ്യാപിക്കും.

ഒക്ടോബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ ക്യാമറാമാന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൂരജ് കുറുപ്പാണ് സംഗീത സംവിധാനം.

Guess Who is she? Wait till friday…. #വള്ളീം_തെറ്റി_പുള്ളിം_തെറ്റി

Posted by Kunchacko Boban on Wednesday, September 2, 2015

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top