പ്ലാസ്റ്റിക് മാലിന്യം കടല്‍ പക്ഷികള്‍ക്ക് ഭീഷണി

ലോകത്ത് ഇന്നുള്ള കടല്‍ പക്ഷികളില്‍ 90 ശതമാനവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്നതായി പഠന റിപ്പോര്‍ട്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പുതിയ ലക്കത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുകള്‍ ഉള്ളത്. പക്ഷികളില്‍ 90 ശതമാനവും ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഭക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സയന്‍സ് ഏജന്‍സി ശാസ്ത്രജ്ഞന്‍ ഡെനിസ് ഹാര്‍ഡ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി കടല്‍ പക്ഷികളുടെ ആവാസ്ഥ വ്യവസ്ഥയെ കുറിച്ച് പഠനം നടത്തുകയായിരുന്നു. 1960 ല്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 5 ശതമാനത്തില്‍ താഴെ പക്ഷികളിലാണ് പ്ലസാറ്റികിന്റെ അംശം കണ്ടെത്തിയത്. 2010 ഓടെ ഇത് 80 ശതമാനത്തില്‍ എത്തി. 20150 ഓടെ ലോകത്തിലെ 99 ശതമാനം പക്ഷികള്‍ക്കും പ്ലാസ്റ്റിക് മാലിന്യത്താല്‍ വംശനാശം സംഭവിക്കും.

BIRD-1

നിലവില്‍ കടല്‍പക്ഷികളില്‍ എല്ലാറ്റിലും തന്നെ പ്ലാസ്റ്റികിന്റെ അംശം ഉള്ളതായി കണ്ടെത്തി. മനുഷ്യവാസ മേഖലകളില്‍ നിന്നും കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കവറുകളും, ഫൈബര്‍ നൂലുകളും അടക്കമുള്ളവയാണ് പക്ഷികള്‍ കഴിക്കുന്നത്. പലപ്പോഴും മീന്‍ മുട്ടയോ ചെറുമിനോ ആയി തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇത് വിഴുങ്ങുന്നത്. ആല്‍ബട്രോസ്, പെന്‍ഗ്വിന്‍, ഷിയര്‍ വാട്‌സ് അടക്കമുള്ള കടല്‍ പക്ഷികള്‍ അധികം താമസിയാതെ ഭൂമുഖത്ത് നിന്നും ഇല്ലാതാകും. ഇതിനെതിരെ ക്രിയാത്‌മകമായ ഇടപെടലുകള്‍ അനിവാര്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top