ഗര്‍ഭഛിദ്ര പാപം മോചിപ്പിക്കാന്‍ വൈദികര്‍ക്ക് അധികാരം നല്കി പോപ് ഫ്രാന്‍സിസ്
വത്തിക്കാൻ സിറ്റി: ഗര്‍ഭഛിദ്ര പാപം മോചിപ്പിക്കാന്‍ വൈദികര്‍ക്ക് അധികാരം നല്‍കുമെന്ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ് ഫ്രാന്‍സിസ്. കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുന്ന 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെയുള്ള കാലയളവിലാണ് ഗര്‍ഭഛിദ്രം കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെടുന്ന പാപമാക്കി കണക്കാക്കാന്‍ പോപ് പുരോഹിതന്മാര്ക്ക് അധികാരം നല്‍കിയത്.
കുമ്പസാരത്തിലൂടെ ക്ഷമിക്കാനാവാത്ത മാരക പാപങ്ങളുടെ പട്ടികയില്‍ കത്തോലിക്ക സഭ ഉള്‍പ്പെടുത്തിയ പ്രവൃത്തിയാണ് ഗര്‍ഭചിദ്രം. എന്നാല്‍ ഗര്‍ഭചിദ്രം ചെയ്യുന്നയാള്‍ക്കും കൃത്യത്തിന് കൂട്ടുനിന്നവര്‍ക്കും കുമ്പസാരത്തിലൂടെ പാപമോചനം നല്‍കാനുള്ള അധികാരമാണ് പോപ് ഫ്രാന്‍സിസ് കത്തോലിക്ക സഭയിലെ പുരോഹിതന്മാര്ക്ക് നല്‍കിയത്. സഭയുടെ നവസുവിശേഷ പ്രചരണ പരമാധികാര കൗണ്‍സില്‍ അധ്യക്ഷനെഴുതിയ കത്തിലാണ് ചരിത്രപരമായ അധികാരം പോപ് വൈദികര്‍ക്ക് നല്‍കുന്നതായി പ്രഖ്യാപിച്ചത്.

കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ച 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെയാണ് ഗര്‍ഭച്ഛിദ്ര പാപം പൊറുക്കാനുള്ള അധികാരം നല്‍കിയിട്ടുള്ളത് . അതേസമയം കത്തോലിക്കാ സഭയുടെ അനുശാസനങ്ങളില്‍ ഗര്‍ഭചിദ്രം മാരകപാപമായി തന്നെ തുടര്‍ന്നും കണക്കാക്കുമെന്നും പോപ് വ്യക്തമാക്കി. ഗര്‍ഭചിദ്രത്തിന്റെ മുറിപ്പാടും മനോവേദനയും ഉള്ളില്‍ പേറുന്ന നിരവധി സ്ത്രീകളെ താന്‍ കണ്ടുമുട്ടിയെന്ന് പറഞ്ഞുകൊണ്ടാണ് പാപമോചന അധികാരം നല്‍കാനുള്ള സാഹചര്യം പോപ് കത്തില്‍ വിശദീകരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ അനുകൂലമായി പോപ് ഫ്രാന്‍സിസ് നിലപാട് എടുത്തത് നേരത്തെ ചര്‍ച്ചയായിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക