അവയവ ദാനത്തിനൊരുങ്ങി ബ്രണ്ണന്‍ കോളേജിലെ 125 വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: സംസ്കാരിക വിഭ്യാഭ്യാസരംഗത്ത് കേരളത്തിന് തനത് സംഭാവനകള്‍ നല്കിയ തലശ്ശേരി ബ്രണ്ണന്‍ കോളേജിന് 125 ന്റെ ചെറുപ്പം. 125 ജീവിതങ്ങള്‍ക്ക് സ്വാന്തനം നല്‍കിയാകും ബ്രണ്ണന്‍ കോളേജ് വാര്‍ഷികം ആഘോഷിക്കുക. 125 പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവയവദാനത്തിന് ഒരുങ്ങുന്നുവെന്നത് സന്തോഷം പകരുന്ന വാര്‍ത്തയാണെന്ന് അധികൃതര്‍ പറയുന്നു.
ബ്രണ്ണനില്‍ ഇതുവരെ ഇറങ്ങിയ കോളേജ് മാഗസനീകളുടെ ഡിജിറ്റല്‍ പതിപ്പ് ഇറക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുണ്ട്. സെപതംബര്‍ രണ്ടാം വാരത്തില്‍ ഇ മാഗസീന് കോളേജിന് കൈമാറുന്നതിനൊപ്പം തന്നെ അവയവദാന സമ്മത കൈമാറ്റം നടത്തുന്നതിനുളള സമ്മത പത്ര കൈമാറ്റവും നടത്തുമെന്ന് 2000-2010 വരെയായി ബ്രണ്ണന്‍ കോളേജില്‍ നിന്നും പഠിച്ചിറിങ്ങിയവരുടെ സംഘടനായ ‘ ബ്രണ്ണന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘം ‘ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക