സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ 15120 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന എഞ്ചിനിയറിംഗ് സീറ്റുകളുടെ എണ്ണം ഈ അധ്യയന വര്‍ഷവും വന്‍ തോതില്‍ വര്‍ധിക്കും. മൂന്ന് അലോട്ട്മെന്റ് പൂര്‍ത്തിയാകുമ്പോള്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ 15120 മെറിറ്റ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സ്വകാര്യ സ്വാശ്രയ കോളെജുകള്ക്കൊപ്പം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെുകളിലും ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെജുകളില്‍ ഈ വര്‍ഷം 800 ലധികം മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമെന്ന് ഉറപ്പായി.
പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ വര്‍ഷവും ഒഴിഞ്ഞ് കിടക്കുന്ന എഞ്ചിനിയറിംഗ് സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് ഉറപ്പായി. മൂന്ന് അലോട്ട് മെന്റ് പൂര്‍ത്തിയാകുമ്പോള്‍ 15120 മെറിറ്റ് സീറ്റുകളാണ് സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ ഒഴിഞ്ഞ് കിടക്കുന്നത്. മാനേജ്മെന്റ് സീറ്റുകളുടെ എണ്ണവും കണക്കാക്കിയാല്‍ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം ഇരട്ടിയോളമാവും. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഒഴിഞ്ഞ് കിടന്ന മെറിറ്റ് സീറ്റുകളുടെ കണക്ക് കാണുക.
2009-10 31
2010-11 781
2011-12 3977
2012-13 7262
2013-14 7608
2014-15 11448
സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെജുകളിലും മെറിറ്റ് സീറ്റുകള്‍ വ്യാപകമായി ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ വര്‍ഷം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെജുകളില്‍ 800 ലധികം സീറ്റ് ഒഴിഞ്ഞ് കിടക്കും. 2013-14 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെജുകളില്‍ 6765 മെറിറ്റ് സീറ്റുകള്‍ അനുവദിച്ചിരുന്നു. ഇതില്‍ 602 സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നു. കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം 729 ആയി വര്‍ധിക്കുകയും ചെയ്തു. സഹകരണ മേഖലയിലും 10 ശതമാനം മെറിറ്റ് സീറ്റുകള്‍ വിദ്യാര്‍ഥികളെ ലഭിക്കാത്തതിനാല്‍ ഒഴിഞ്ഞ് കിടന്നു. വിദ്യാര്‍ഥികളെ കിട്ടാനില്ലാതെ സ്വാശ്രയ കോളെജുകള്‍ കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും മൂന്ന് പുതിയ സ്വാശ്രയ കോളെജുകള്‍ക്കാണ് കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. എഞ്ചിനിയറിംഗ് അഡ്മിഷന് പ്രവേശന പരീക്ഷ അപ്രസക്തമാകുന്ന കാലം വിദൂരമല്ല.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക