ചോദ്യം ചെയ്യല്‍ തുടരുന്നു; അല്‍ഫോന്‍സ് പുത്രന്‍ സഹകരിക്കുന്നില്ലെന്ന് സൂചന

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. സംവിധായകൻ അൽഫോൺസ് പുത്രനെ കഴിഞ്ഞ അഞ്ച് മണിക്കൂറായി ആന്റി പൈറസി സെൽ ചോദ്യം ചെയ്യുകയാണ്. അന്വേഷണ സംഘവുമായി അൽഫോൺസ് പുത്രൻ സഹകരിക്കുന്നില്ല എന്നാണ് സൂചന.

ഉച്ചക്ക് രണ്ടരയോടെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അൽഫോൺസ് പുത്രനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. വൈകുന്നേരം ആറരയോടെ ആന്റി പൈറസി സെല്ലിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ കൂടി അൽഫോൺസ് പുത്രന്റെ ഫ്ലാറ്റിലെത്തി. ചോദ്യം ചെയ്യലിൽ അന്വേഷണത്തിന് വഴിത്തിരിവായ നിർണായക കാര്യങ്ങൾ ലഭിച്ചതായാണ് സൂചന. ചിത്രത്തിന്റെ ആദ്യഘട്ട എഡിറ്റിംഗ് നടത്തിയ കൊച്ചിയിലെ സ്റ്റുഡിയോകളിൽ ആന്റി പൈറസി സെൽ അന്വേഷണം നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top