മധുവൂറും ഈന്തപ്പഴങ്ങള്‍ നിറച്ച് കോഴിക്കോട് ഈന്തപ്പഴ മേള

കോഴിക്കോട്: മധുവൂറും ഈന്തപ്പഴങ്ങള്‍ നിറച്ച് കോഴിക്കോട് ഈന്തപ്പഴ മേള. റമദാനോടനുബന്ധിച്ച് നടത്തുന്ന മേളയില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 14ന് തുടങ്ങിയ മേള 21ന് സമാപിക്കും.

അറേബ്യന്‍ കഥകളില്‍ മാത്രം കേട്ടുപരിചയിച്ച അപൂര്‍വയിനം ഈത്തപ്പഴങ്ങള്‍… രുചിയിലെ വൈവിധ്യം… റമദാനോടനുബന്ധിച്ച് കോഴിക്കോടൊരുക്കിയ ഈത്തപ്പഴവിപണിയിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ഈത്തപ്പഴം മുതല്‍ ഈത്തപ്പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന മെഡ്‌ജോള്‍ ഈത്തപ്പഴം വരെ മേളയിലുണ്ട്.

രുചി വൈവിധ്യത്തിനനുസരിച്ച് വിലയിലും മാറ്റം വരും. കിലോക്ക് 80 രൂപമുതല്‍ 4500 രൂപവരെ വിലമതിക്കുന്ന ഈത്തപ്പഴങ്ങള്‍ മേളയിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top