special page

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി രാഹുല്‍ ദ്രാവിഡ്

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐയുടെ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ത്യ എ ടീമിന് ലഭിക്കുന്ന മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കളിക്കാരുടെ പ്രകടന മികവിന് അനുസൃതമായി ജൂനിയര്‍ താരങ്ങളുടെ കരുതല്‍ പട്ടിക തയ്യാറാക്കാനും ഉപദേശക സമിതി നിര്‍ദ്ദേശിച്ചു.

ബിസിസിഐ അദ്ധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും ഒപ്പം ദ്രാവിഡും പങ്കെടുത്തു. പരുക്കിനെ തുടര്‍ന്ന് ലോകേഷ് രാഹുലിന് ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top