കല കുവൈറ്റ് മെഡിക്കല്‍ ക്യാപ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസ്സോസിയേഷന്‍, കല കുവൈറ്റ് ഫിന്റ്‌റാസ്(എ) മഹബുള്ള (സി) യൂണിറ്റുകള്‍ സംയുക്തമായി മഹബുള്ളയില്‍ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്ത യൂണിറ്റ് പരിധിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കരുമടക്കം 200 ഓളം പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി. ക്യാമ്പ് കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫിന്റ്‌റാസ്(എ) യൂണിറ്റ് കണ്‍വീനര്‍ ജയന്‍ ഓച്ചിറ സ്വാഗതവും മഹബുള്ള (സി) കണ്‍വീനര്‍ കെ.ജെ.ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിന് നേതൃത്വം നല്‍കിയ ഡോ.ആന്‍സി ആനന്ദ്, പരാ മെഡിക്കല്‍ ടീം അംഗങ്ങളായ ജയ്‌സണ്‍ മാത്യു, അനീഷ്, എല്‍ദോ ജോണ്‍, സുബിന്‍ വര്‍ഗ്ഗീസ്, സാം.പി.മാത്യു, ജോസ്‌പോള്‍ ജയിംസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ട്രഷറര്‍ അനില്‍ കുക്കിരി, ഷാജു ഹനീഫ്, റോയനെല്‍സണ്‍, മൈക്കള്‍ ജോണ്‍സണ്‍, ജിജോ ഡൊമിനിക്, രഞ്ജിത്.എം.സുധാകരന്‍ എന്നിവര്‍ കൈമാറി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top