ലുധിയാനയില്‍ ഹോട്ടല്‍ ജീവനക്കാരിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

ലുധിയാന:ഹോട്ടല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയി സഞ്ചരിക്കുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. ഡ്യൂട്ടി പൂര്‍ത്തിയായ ശേഷം പുറത്തെത്തി സുഹത്തിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു യുവതി. വെള്ള നിറത്തിലുള്ള മാരുതിയിലെത്തിയവരാണ് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. മോനു വിക്കി എന്നീ പേരുകളാണ് അവര്‍ പരസ്പരം വിളിച്ചതെന്ന് യുവതിയുടെ മൊഴി.

യുവതിയെ വഴിയില്‍ തള്ളിയ ശേഷം കാറിലുണ്ടായിരുന്നലര്‍ കടന്നു. മാരുതി കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്ന് ലഭിച്ചെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top