ജാക്കി ചാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ ആറു മാസം തടവുശിക്ഷ

ബെയ്ജിംഗ് : ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന്‍ ജെയ്‌സി ചാന് (32) മയക്കുമരുന്ന് കേസില്‍ ആറു മാസം തടവുശിക്ഷ. ചൈനയിലെ ഡോങ്‌ചെങ് ജില്ലാക്കോടതി ജെയ്‌സിയെ ശിക്ഷിച്ചത്. 322 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെയ്‌സിയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 100 ഗ്രാം മരിജുവാന പിടിച്ചെടുത്തിരുന്നു. ജെയ്‌സിക്കൊപ്പം തായവാന്‍ താരം കെയ്‌ക്കോയും (23) പിടിയിലായിരുന്നു . മയക്കുമരുന്നു ഇടപ്പാടുള്ള പ്രമുഖരെ ലക്ഷ്യമാക്കി നടത്തിയ മയക്കുമരുന്നു വേട്ടയിലാണ് ജെയ്‌സി പിടിയിലായത്.

2009 മുതലുള്ള ചൈനീസ് പോലീസിന്റെ ഔദ്യോഗിക നര്‍ക്കോട്ടിക്‌സ് കണ്‍ട്രാള്‍ അംബാസഡറാണ് ജാക്കിചാന്‍. മകന്റെ ഈ പെരുമാറ്റത്തില്‍ ലജ്ജിക്കുന്നുവെന്നും ദു:ഖിതനാണെന്നുമാണ് ജാക്കി ചാന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top