സ്മാര്‍ട്ടാകാന്‍ കൊച്ചി ഒരുങ്ങുന്നു

വൈ ഫൈ ഒരുക്കി സ്മാര്‍ട്ടാകാന്‍ കൊച്ചി ഒരുങ്ങുന്നു. നഗരത്തിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വൈഫൈ ലഭ്യമാക്കാനാണ് നഗരസഭയുടെ തീരുമാനം. ബി എസ് എന്‍ എല്ലിന്റെ സഹായത്തോടെയാണ് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

പുതുവര്‍ഷത്തില്‍ കൊച്ചിയുടെ മുഖം മിനുക്കാനൊരുങ്ങുകയാണ് കൊച്ചി നഗരസഭ. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളില്‍ വിജയിച്ച വൈഫൈ സംവിധാനം കൊച്ചിയിലും പ്രാവര്‍ത്തികമാക്കാനാണ് നഗരസഭയുടെ തീരുമാനം. ആദ്യഘട്ടത്തില്‍ ഫോര്‍ട്ട്‌കൊച്ചി, മറൈന്‍ഡ്രൈവ്, വൈറ്റില മൊബിലിറ്റി ഹബ്, സുഭാഷ് പാര്‍ക്ക് തുടങ്ങി 10 കേന്ദ്രങ്ങളാണ് വൈ ഫൈ ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് വൈഫൈ ഉപയോഗിക്കാനാവുക. ആദ്യത്തെ ഒരുമാസം 15 മിനിറ്റ് സൗജന്യമായും തുടര്‍ന്ന് പ്രത്യേക താരിഫ് അനുസരിച്ചുള്ള തുകക്കും വൈഫൈ ഉപയോഗിക്കാം. പദ്ധതി വിജയമെന്ന് കണ്ടാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നഗരസഭയുടെയും ബിഎസ്എന്‍എല്ലിന്റെയും തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top