ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: വ്യവസായ വിശ്വാസ്യതയ്ക്ക് റിപ്പോര്‍ട്ടര്‍ ടി വി നല്‍കുന്ന ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വ്യവസായ രംഗത്തെ അജയ്യതക്ക് റിപ്പോര്‍ട്ടര്‍ പ്രൈസ് ഫോര്‍ ലൈഫ് ടൈം എക്‌സലന്‍സ് ഇന ബിസിനസ് പുരസ്‌കാരം എം കെ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സമ്മാനിച്ചു. മികച്ച പാദരക്ഷാവ്യവസായത്തിനുള്ള പുരസ്‌കാരത്തിന് വികെസി ഫുട് വെയേഴ്‌സ് അര്‍ഹമായി . ഉപഭോക്തൃ ഉത്പന്ന വിതരണ മികവിനുള്ള പുരസ്‌കാരത്തിന് നന്ദിലത്ത് ജി മാര്‍ട്ടിനെയാണ് തെരഞ്ഞെടുത്തത്.

മികച്ച ആഭരണ വില്‍പനശാലക്കുള്ള പുരസ്‌കാരത്തിന് കല്യാണ്‍ ഗ്രൂപ്പ് അര്‍ഹമായി. ജയലക്ഷ്മി സില്‍ക്‌സാണ് മികച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. നിര്‍മാണ രംഗത്തെ മികവിനുള്ള റിപ്പോര്‍ട്ടര്‍ ഹാബിറ്റാറ്റ് റിലയബിലിറ്റി പുരസ്‌കാരം അസറ്റ് ഹോംസിന് സമ്മാനിച്ചു. ടൂറിസം വ്യവസായ രംഗത്തെ ആതിഥ്യ മികവിനുള്ള മോസ്റ്റ് ജെന്റില്‍ ഹോസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സിജിഎച്ച് എര്‍ത്ത് അര്‍ഹമായി. ഭക്ഷ്യ സംസ്‌കരണ രംഗത്തെ പോയ വര്‍ഷത്തെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തത് സിന്തൈറ്റ് ഗ്രൂപ്പിനെയാണ്. മികച്ച വനിതാ സംരംഭകക്കുള്ള പുരസ്‌കാരം ബീനാ കണ്ണന് സമ്മാനിച്ചു. സാമൂഹിക ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്ന വ്യവസായ മാതൃകകളെ പ്രോത്സാപിക്കാനുള്ള റിപ്പോര്‍ട്ടര്‍ പ്രൈസ് ഫോര്‍ സോഷ്യലി റെസ്‌പോണ്‍സിബിള്‍ പുരസ്‌കാരത്തിന് ഇറാം സൈന്റിഫിക് സൊല്യൂഷന്‍സിനെയാണ് തെരഞ്ഞെടുത്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് പ്രമുഖര്‍ മനസ്സു തുറക്കുന്ന വ്യവസായ സംഗമം, റിപ്പോര്‍ട്ടര്‍ ബിസിനസ് കോണ്‍ക്ലേവും സംഘടിപ്പിച്ചു. മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്,വ്യവസായ സെക്രട്ടറി പിഎച്ച് കുര്യന്‍, വ്യാപാര പ്രമുഖരായ ജോസ് ഡൊമിനിക്, ബീനാ കണ്ണന്‍, ജോര്‍ജ്ജ് പോള്‍, വി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
[jwplayer mediaid=”150011″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top