വിക്രം ചിത്രം ഐയുടെ കിടിലന്‍ ട്രെയിലര്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിക്രം ചിത്രം ഐയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആറ് ലക്ഷത്തിലധികം പേര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു കഴിഞ്ഞു.

തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കറാണ് ചിത്രത്തിന്റെ ശില്‍പി. അന്യനു ശേഷം വിക്രമും ശങ്കറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആമി ജാക്‌സണാണ് വിക്രത്തിന്റെ നായിക. മദ്രാസ് മൊസാര്‍ട്ട് എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. നടന്‍ സുരേഷ് ഗോപി സിനിമയില്‍ വില്ലന്‍ വേഷത്തിലാണ്.

സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് നായകന്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. വിഷ്വല്‍ ഇഫക്ടുകളും സാങ്കേതിക മികവും സൂപ്പര്‍ ആക്ഷനും കൂടിച്ചേര്‍ന്ന ഒരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഐ എന്നാണ് ടീസറും ട്രെയിലറും തെളിയിക്കുന്നത്. പൊങ്കലിന് ചിത്രം തീയറ്ററുകളില്‍ എത്തും.

[jwplayer mediaid=”148583″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top