കൊല്ലപ്പെട്ട മിസ് ഹോണ്ടുറാസിന്റെ മേക്കപ്പ്മാനും മരിച്ച നിലയില്‍
ലോകസുന്ദരി മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ട ശേഷം കൊല്ലപ്പെട്ട മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോയുടെ മേക്കപ്പ്മാനേയും മരിച്ച നിലയില്‍ കണ്ടെത്തി. മരിയയുടെ മേക്കപ്പ്മാന് ലൂയിസ് ആല്‍ഫ്രഡോ ഗാര്‍ഷ്യ(41)യേയാണ് തന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടുമായി കുളിമുറിയില്‍ കണ്ടെത്തിയ മൃതദേഹം കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഫീസില്‍ വരാതിരുന്ന ലൂയിസിനെ അന്വേഷിച്ച് ചെന്ന സഹപ്രവര്‍ത്തകില്‍ ഒരാളാണ് സംഭവം പുറത്തറിയിക്കുന്നത്.
എന്നാല്‍ ലൂയിലിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ സംഭവം മോഷണ ശ്രമമല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ലണ്ടനില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്വറാഡോയുടേയും സഹോദരി സോഫിയയുടേയും മൃതദേഹം വെടിയേറ്റ നിലയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തുകയായിരുന്നു. സോഫിയയുടെ കാമുകന് പ്ലൂട്ടാര്‍ക്കോ റൂയിസാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലം പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
സാന്റാ ബാര്‍ബറയിലെ ഒരു പുഴയുടെ കരയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ലോകസുന്ദരി മത്സരത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരേയും കാണാതായത്. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത ശേഷം മടങ്ങിയ ഇരുവരേയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.


ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക