ആകാംക്ഷ നിറച്ച് ജുറാസിക് വേള്‍ഡ് ടീസര്‍

ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗമായ ജുറാസിക് വേള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. കോളിന്‍ ട്രിവേറോയാണ് ഈ വമ്പന്‍ സിനിമയുടെ സംവിധാനം. പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

1993-ലാണ് ജുറാസിക് പാര്‍ക്കിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗായിരുന്നു ചിത്രത്തിന്റെ ശില്‍പി. വംശനാശം സംഭവിച്ച ദിനോസറുകള്‍ വീണ്ടും ഭൂമിയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. അടുത്ത വര്‍ഷം ജൂണ്‍ 12നാണ് ലോകമെമ്പാടും ജുറാസിക് വേള്‍ഡ് റിലീസ് ചെയ്യുന്നത്.

ചിത്രീകരണത്തിനു മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ജുറാസിക് വേള്‍ഡിനെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

[jwplayer mediaid=”143605″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top