യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്സലോണക്ക് തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് തോല്‍വി.സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും സ്കോര്‍ഷീറ്റില്‍  ഇടംപിടിച്ച മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്‍റ് ജര്‍മ്മനാണ് രണ്ടിനെതിരെ മൂന്ന് ഗോളിന് ബാഴ്സയെ ഞെട്ടിച്ചത്. അതേസമയം ചെല്‍സി സ്പോര്‍ട്ടിംഗിനെ പരാജയപ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എഎസ് റോമ സമനിലയില്‍ പിടിച്ചു

സീസണില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ പാരീസിലെത്തിയ ബാഴ്സക്ക് ഇത്തവണ പിഴച്ചു. തൊണ്ണൂറ് ആക്രമിച്ച് കളിച്ചിട്ടും സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് പോലും ഇല്ലാത്ത ഫ്രഞ്ച് ആക്രമണത്തെ ചെറുക്കാന്‍ കറ്റാലന്‍ പടക്കായില്ല.അഞ്ച് ഗോളുകള്‍ കണ്ട പോരാട്ടത്തില്‍ പ്രതിരോധത്തിലെ പോരായ്മയായിരുന്നു ബാഴ്സയെ തോല്‍പ്പിച്ചത്. ആദ്യ വിസിലൂതി പത്ത് മിനിറ്റ് തികയും മുമ്പ് ബ്രസീല്‍ താരം ഡേവിഡ് ലൂയിസ് പിഎസ്ജിക്കായി ആദ്യ വെടി പൊട്ടിച്ചു.

തൊട്ടടുത്ത മിനിറ്റില്‍ തന്നെ സൂപ്പ‍ര്‍താരം മെസിയുടെ ഇടംകാലന്‍ മറുപടി പിഎസ്ജി വലയിലെത്തി. നെയ്മറും ഇനിയേസ്റ്റയും മെസിയും ചേര്‍ന്ന നീക്കത്തിനൊടുവില്‍ ഒരു തനി ബാഴ്സ ഗോള്‍.
ഇരുപത്തിയാറാം മിനിറ്റിലെ മാര്‍ക്കോ വെരാറ്റിയുടെ ഹെഡര്‍ പിഎസ്ജിക്ക് വീണ്ടും ലീഡൊരുക്കി.ഇടവേളക്ക് ശേഷം മറ്റ്യൂഡി ബാഴ്സയുടെ ബാഴ്സ ഗോളിയെ വീണ്ടും നിസ്സഹായനാക്കി.നെയ്മര്‍ പ്രതിഭ നിറഞ്ഞ ഫിനിഷിംഗ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സീസണിലെ ആദ്യ പരാജയം ഒഴിവാക്കാനായില്ല

നെമഞ്ഞ മാറ്റിച്ചിന്‍റെ ഏകഗോളിലാണ് ചെല്‍സിയുടെ ജയം.എത്തിഹാദ് സ്റ്റേഡിയത്തില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ഫ്രാന്‍സിസ്കോ ടോട്ടിയിലൂടെയാണ് റോമ സമനിലയില്‍ കുരുക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top