ഐക്കെതിരെ കോപ്പിയടി ആരോപണം!
ഷങ്കര്‍-വിക്രം ടീം വീണ്ടും ഒന്നിക്കുന്ന ഐ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവും. 1986-ല്‍ പുറത്തിറങ്ങിയ ഫ്ളൈ എന്ന ചിത്രവുമായി ഐക്ക് സാമ്യം ഉണ്ടെന്നാണ് പുതിയ കണ്ടുപിടുത്തം. നായക ഗെറ്റപ്പിലെ സാമ്യമാണ് പ്രധാനമായും ഇവര്‍ മുന്നോട്ട് വെയ്ക്കുത്.
സൂപ്പര്‍ താരങ്ങളൊന്നിച്ചുള്ള വലിയ ഓഡിയോ റിലീസിംഗിനും വന്‍ സ്വീകരണം ലഭിച്ച ടീസറിനും പിന്നാലെയാണ് കോപ്പിയടി വിവാദത്തിലൂടെയും ഐ വാര്‍ത്തകളില്‍ നിറയുന്നത്.ടീസറിലെ വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു.ഇതില്‍ വിരൂപനായ കുള്ളന്റെ ഗെറ്റപ്പാണ് കോപ്പിയടിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ശാസ്ത്രപരീക്ഷണത്തിനിടെ വിരൂപനായി മാറുന്ന നായകന്റെ കഥയാണ് ഫ്ളൈ പറയുന്നത്. ഡേവിഡ് ക്രോനെല്ബെര്ഗാണ് സംവിധാനം. ഐയുടെ കഥ ഇതുവരെയും പുറത്ത് വന്നിട്ടില്ല.അതുകൊണ്ടാണ് ആദ്യ ട്രെയിലറിലെ ദ്യശ്യങ്ങളെ കൂട്ട് പിടിച്ചിരിക്കുന്നത്.
എതായാലും ഇനി ഐ തീയേറ്ററുകളില്‍ എത്തുന്നത് വരെ ഇത്തരം വാര്‍ത്തകളും തുടരും.
[jwplayer mediaid=”129347″]
[jwplayer mediaid=”129348″]
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക