ഉരുളക്കിഴങ്ങ്: മമതാ ബാനര്‍ജി കടുംപിടിത്തം തുടരുന്നു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുംപിടിത്തം മൂലം ഏഴു സംസ്ഥാനങ്ങളില്‍ ഉരുളക്കിളങ്ങിന് വന്‍ ക്ഷാമം. വിവിധ മുഖ്യമന്ത്രിമാര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഉരുളക്കിഴങ്ങ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് മമത തീരുമാനിച്ചതോടെ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ബംഗാളില്‍ വില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കഴിഞ്ഞയാഴ്ചയാണ് മമതാ ബാനര്‍ജി നിരോധിച്ചത്. ഇത് കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും വിവിധ മുഖ്യമന്ത്രിമാര്‍ മമതയെ നേരിട്ടു വിളിക്കുകയും ചെയ്തു. ചരക്ക് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച മമത സമ്മതിച്ചെങ്കിലും ഒഡീഷയിലേക്കുള്ള ആറ് ലോഡ് കിഴങ്ങ് പോയിക്കഴിഞ്ഞതോടെ വീണ്ടും നിരോധന ഉത്തരവ് ഇറക്കി.
ഞായറാഴ്ച മുതല്‍ ഒറ്റ ലോഡ് ഒരുളക്കിഴങ്ങ് പോലും ബംഗാളിന് പുറത്തേക്കു പോയിട്ടില്ല. ബംഗാളില്‍ കിഴങ്ങ് സംഭരിച്ച് മൊത്തവിലക്കാര്‍ 12 രൂപയ്ക്കും ചില്ലറ വില്‍പനക്കാര്‍ 14 രൂപയ്ക്കും വില്‍ക്കാനാണ് മമതയുടെ ഉത്തരവ്. രാജ്യത്തെ കിഴങ്ങ് ഉത്പാനദത്തിന്റെ 60 ശതമാനവും നടക്കുന്നത് ബംഗാളിലാണ്. മമതയുടെ ഉത്തരവോടെ ഏറ്റവും പ്രതിസന്ധിയിലായത് ഒഡീഷയാണ്. ഒഡീഷ പൂര്‍ണമായും കിഴങ്ങിന് ബംഗാളിനെ ആണ് ആശ്രയിച്ചിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top