പ്രിയദര്‍ശന്‍റെ പ്രതികരണം; അക്കാദമിയില്‍ സുഖകരമായ സാഹചര്യമല്ല

കൊച്ചി:  ചലച്ചിത്ര അക്കാദമിയില്‍ അത്ര സുഖകരമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്. ഓഗസ്റ്റ് 31ന് തന്‍റെ ചെയര്‍മാന്‍ സ്ഥാനത്തിന്‍റെ കാലാവധി കഴിയും. അപ്പോള്‍ കൂടുതല്‍ കഴിവുള്ളവര്‍ ഭാരവാഹിത്വത്തിലേക്ക് വരുന്നതാകും നല്ലതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. അക്കാദമിയില്‍ അത്ര സുഖകരമായ സാഹചര്യമല്ല നിലവിലുള്ളതെന്ന തന്‍റെ വാക്കുകള്‍ക്ക് അര്‍ത്ഥങ്ങളേറെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നല്ല ബന്ധം തന്നെയാണ് നിലവിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top