പാനസോണിക് മൊബൈല്‍ ആസ്ഥാനം ഇന്ത്യയിലേക്ക്

ദില്ലി: ഇലക്ട്രോണിക് വമ്പനായപാനസോണി ക്‌  സ്മാര്‍ട്‌ ഫോണ്‍ വ്യാപാരത്തിന്റെ ആസ്ഥാനം ഇന്ത്യയിലേക്കു മാറ്റാന്‍ തീരുമാനിച്ചു. പാനസോണിക്‌ മൊബൈല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഈവര്‍ഷം തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. ശ്രീലങ്ക, സിങ്കപ്പൂര്‍, ഗള്‍ഫ്എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ഇന്ത്യയില്‍നിന്ന് ആയിരിക്കും.

വര്‍ഷാവസാനത്തോടെ ഇന്ത്യന്‍സ്മാര്‍ട്‌ ഫോണ്‍ വിപണിയില്‍ അഞ്ചുശതമാനം സ്വന്തമാക്കുകയാണ്‌ ലക്ഷ്യമെന്ന്പാ നസോണിക് ഇന്ത്യ  എംഡി മനീഷ്ശര്‍മ്മ പറഞ്ഞു. 18,990 രൂപവിലയുള്ള എലൂഗ സ്മാര്‍ട്‌ ഫോണ്‍ പാനസോണിക് ഇന്ന്പുറത്തിറക്കി. 4,500 രൂപമുതല്‍ 30,000 രൂപവരെയുള്ള 15 സ്മാര്‍ട്‌ഫോണുകളാണ് ഈവര്‍ഷം പാനസോണിക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top