വിപണിയെ സ്മാര്‍ട്ടാക്കാന്‍ ചൈനയുടെ വണ്‍ പ്ലസ്

പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി എത്തുകയാണ്. ഇന്ത്യന്‍ വിപണിയിലേക്ക്. വിദേശ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ സൃഷ്ടിക്കുന്ന മത്സരം കൂടുതല്‍ കടുപ്പിക്കാന്‍. അതായത് അക്ഷരാര്‍ത്ഥത്തില്‍ എരി തീയിലേക്ക് എണ്ണ ഒഴിക്കാന്‍. വണ്‍ പ്ലസ് എന്നാണ് ചൈനയില്‍ നിന്നും  ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. വിലയും ലഭ്യതയും എങ്ങനെയാകുമെന്ന് ഇതുവരെ വ്യക്തമാക്കാത്ത കമ്പനി നേതൃത്വം പക്ഷെ ഇന്ത്യ പ്രതീക്ഷയുള്ള വിപണിയാണെന്ന് പറഞ്ഞുകഴിഞ്ഞു.

അത്ര നിസാരക്കാരൊന്നും അല്ല ഈ ചൈനാസ് സ്മാര്‍ട്ട് കമ്പനി. നിലവില്‍ അമേരിക്കയില്‍ നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുന്ന ബ്രന്റാണിത്. എ ടി ആന്റ് ടി എന്ന ആമസോണ്‍ ഫയറിനേപ്പോലും വിപണിയിലെത്തിച്ച അമേരിക്കന്‍ കമ്പനിയാണ് വണ്‍ പ്ലസ് വണിനേയും വിപണിയിലെത്തിക്കുന്നത്.18000 രൂപയാണ് അമേരിക്കയില്‍ വണ്‍ പ്ലസിന്റെ വില. 16 ജിബിക്കും 32 ജിബിക്കും നിലവില്‍ 20000 രൂപ വരെയാണ് വണ്‍ പ്ലസ് വണ്‍ ഫോണ്‍ ശ്രേണികളുടെ വില.ക്‌സിയോമിയുടെ എംഐ3 കഴിഞ്ഞ ദിവസമാണഅ ചൈന ഇന്ത്യന്‍ വിപണികളില്‍ അവതരിപ്പിച്ചത്. വണ്‍ പ്ലസ് വണിന്റെ വണ്‍ സ്‌പോര്‍ട്‌സ് ഫോണിന് നിലവില്‍ 5.5 ഇഞ്ച് സ്രകീന്‍ സൈസും ഗൊറില്ല പ്രൊട്ടക്ഷനോട് കൂടിയ സ്‌ക്രീനുമാണുള്ളത്.3 ജി ബി റാമുള്ള ഫോണിനെ ആണ്‍ഡ്രോയിഡ് 4.4 കിറ്റ് ക്യാറ്റ് എന്ന ആന്‍ഡ്രോയിഡ് സീരീസിലെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്ക്യാറ്റാണ് പ്രവര്‍ത്തന നിരതമാക്കും. എല്‍ഇഡി ഡ്യുവല്‍ ഫ്‌ലാഷാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് വണ്‍ പ്ലസ് വണ്‍ നല്‍കുന്ന സമാനതകളില്ലാത്ത പ്രത്യേകത.

സിയോമി, ലെനോവോ, എക്‌സ് ടി ഒ,ജിയോണി,ഓപ്പോ തുടങ്ങിയ ചൈനീസ് ഫോണുകളാണ് വളരെ ചെറിയ ഇടവേളയില്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തിയ സ്മാര്‍ട്ട് ഫോണുകള്‍. ഇനി ചൈനാ ഫോണുകളുടെ കടുത്ത മത്സരത്തിന് സ്മാര്‍ട്ട് വിപണികള്‍ സാക്ഷിയാകേണ്ടി വരും. പക്ഷെ ഇത്രയധികം ഫീച്ചറുകള്‍ താരതമ്യേന ചെറിയ വിലകളില്‍ തരുന്ന ചൈനീസ് കമ്പനികളോട് ഇന്ത്യക്കാര്‍ക്ക് വിമുഖതയുണ്ടാവില്ലെന്ന് വേണം കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top