റംസാന്‍ വിപണി സജീവമായി

കോഴിക്കോട്: നോമ്പുകാലം അടുത്തതോടെ റംസാന്‍ വിപണി സജീവമായി. നോമ്പിന്റെ വരവറിയിച്ച് കോഴിക്കോട് ഈത്തപ്പഴമേള തുടങ്ങി. കിലോയ്ക്ക് 80 രൂപ മുതല്‍ 4,000 രൂപ വരെ വിലയുള്ള വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ മേളയില്‍ ലഭ്യമാണ്.

വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന അല്‍ അജ് വ, ഈത്തപ്പഴങ്ങളുടെ മഹാരാജാവ് എന്നറിയപ്പെടുന്ന മെഡ്‌ജോള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാല്‍ സമ്പന്നമാണ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ ഈത്തപ്പഴ മേള. കിലോയ്ക്ക് 4200 രൂപ വിലയുള്ള സാഫ്രോണ്‍ ആണ് വിലയില്‍ മുമ്പന്‍. സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഇറാന്‍, ഒമാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളോട് മത്സരിക്കാന്‍ രാജസ്ഥാനില്‍ നിന്നുള്ള ഈത്തപ്പഴങ്ങളുമുണ്ട്.

ഈത്തപ്പഴം കൊണ്ടുള്ള പായസം, അച്ചാര്‍, ഹല്‍വ, ബിസ്‌കറ്റ്, കേക്ക് എന്നിവയും ലഭ്യമാണ്. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോടന്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മേള ജൂലൈ 7 വരെ തുടരും.

[jwplayer mediaid=”111064″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top