ഇനി റോബോട്ടുകള്‍ മനുഷ്യരുടെ വികാരങ്ങളും മനസ്സിലാക്കും

ഇനി നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ സുഹൃത്തുക്കളോ ബന്ധുക്കളോ വേണമെന്നില്ല. റോബോട്ടിനോട് നിങ്ങളുടെ വികാരങ്ങള്‍ പങ്കുവെയ്ക്കാം. മനുഷ്യരുടെ ഭാവങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ ശേഷിയുള്ള പുതിയൊരു റോബോട്ടിന് ജപ്പാന്‍കാര്‍ രൂപം നല്‍കിയിരിക്കുകയാണ്.

ജപ്പാന്‍ കമ്പനിയായ സോഫ്റ്റ്ബാങ്കാണ് റോബോട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് എന്ത് വികാരമാണോ ഉള്ളത് അത് കൃത്യമായി വായിച്ചെടുക്കാന്‍ പെപ്പറിനു കഴിയും.

മനുഷ്യര്‍ എന്ത് പറയുന്നോ അത് മനസ്സിലാക്കി അതിനനുസരിച്ച് പെപ്പര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. കൃത്രിമബുദ്ധി ഉണ്ടാക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് പെപ്പറിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഇമോഷണല്‍ ഇന്റലിജന്‍സും ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യരുടെ ചലനങ്ങളും, ഭാവ, ശബ്ദ വ്യ്ത്യാസവും പെപ്പര്‍ പെട്ടെന്ന് മനസ്സിലാക്കും.

നാം പറയുന്നതിനനുസരിച്ചുള്ള ജോലികളും പെപ്പര്‍ ചെയ്തുകൊള്ളും. 1930 ഡോളര്‍ (1.15 ലക്ഷം രൂപ) വിലയുള്ള പെപ്പര്‍ റോബോട്ട് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് സോഫ്റ്റ്ബാങ്ക് അറിയിച്ചു.

[jwplayer mediaid=”106819″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top