എഞ്ചിനിയറിംഗ് പ്രവേശനം: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് 45% ആക്കണമെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍

keam-cee-examതിരുവനന്തപുരം: എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് നാല്‍പ്പത്തിയഞ്ച് ശതമാനമാക്കണമെന്ന് സ്വാശ്രയ എഞ്ചിനിയറിങ് മാനേജ്‌മെന്റ് അസോസിയേഷന്‍. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമേപദേശം തേടിയശേഷം സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.

എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് നാല്‍പ്പത്തിയഞ്ച് ശതമാനം ആക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. നിലവില്‍ പ്ലസ് ടു പരീക്ഷയില്‍ കണക്കിന് 45 ശതമാനവും, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കുമാണ് എഞ്ചിനിയറിംഗ് പ്രവേശനത്തിന് വേണ്ടത്.

അതുകൊണ്ട് തന്നെ 20 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ എഞ്ചിനിയറിംഗ് പഠനത്തിനായി അയല്‍ സംസ്ഥാനത്തെ ആശ്രയിക്കുകയാണ്. അതിനാല്‍ കേരളത്തില്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷയില്‍ മാക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കാക്കണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നിയമോപദേശം തേടിയ ശേഷം മുഴുവന്‍ സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്താനാണ് സ്വാശ്രയ കോളെജുകളുടെ തീരുമാനം.

സ്വാശ്രയ കോളെജുകളില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ ഒന്നര വര്‍ഷമായി നല്‍കുന്നില്ല. കാത്തലിക് മാനേജ്‌മെന്റിന് കീഴിലെ കോളെജുകളിലും മറ്റ് സ്വാശ്രയ കോളെജുകളിലും ഫീസ് ഘടന വ്യത്യസ്തമായതിനാല്‍ ഇത് തുടരാനാവില്ലെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ ധാരണയിലെത്താനായില്ല.

[jwplayer mediaid=”101941″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top