നൃത്തമാടുന്ന തവളകളെ കണ്ടെത്തി

frog-2തിരുവനന്തപുരം: മനുഷ്യരെപ്പോലെ നൃത്തച്ചുവടുവെച്ചാടുന്ന 14 ഇനം തവളകളെ പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തി. പെണ്‍ തവളകളെ ആകര്‍ഷിക്കാന്‍ നൃത്തചുവടുവയ്ക്കുന്ന ആണ്‍തവളകള്‍ ഇന്ത്യയിലുമുണ്ടെന്ന നിര്‍ണായകമായ കണ്ടെത്തലാണ് മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്. ഇണകളെ ആകര്‍ഷിക്കാന്‍ പലതരത്തില്‍ കാലുകള്‍ കൊണ്ട് ഈ തവളകള്‍ നൃത്ത ചുവടുവയ്ക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്താനായി. തിരുവനന്തപുരം സ്വദേശിയുമായ ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യന്‍ നര്‍ത്തക തവളകളെ കണ്ടെത്തിയിരിക്കുന്നത്. 12 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് അത്യപൂര്‍വം ഇനം തവളകളെ കണ്ടെത്തിയിരിക്കുന്നത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് തവളകളെ കണ്ടെത്തിയിരിക്കുന്നത്. തന്മാത്ര പഠനങ്ങളില്‍ നിന്നും ബാഹ്യലക്ഷണങ്ങളില്‍ നിന്നുമാണ് കണ്ടെത്തല്‍. ദില്ലി സര്‍വകലാശാലയിലെ സിസ്റ്റമിക് ലാബ് പ്രഫസറും അന്തര്‍ദേശീയ ഉഭയജീവി ഗവേഷകനും തിരുവനന്തപുരം സ്വദേശിയുമായ ഡോ.ബിജുവും സഹഗവേഷകരും ചേര്‍ന്നാണ് ശാസ്ത്രലോകത്തിന് വിസ്മയമായ ഈ ഉഭയജീവികളെ അനാവൃതമാക്കിയത്. ഓരോ 20 മിനിട്ടിലും ഒരു ഉഭയ ജീവി ഇനം വംശനാശത്തിലേക്കു നീങ്ങുകയാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ബിജു പറഞ്ഞു.

[jwplayer mediaid=”100550″]

ഇനിയും 100 ഇനം പുതിയ ഉഭയ ജീവി ഇനങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം. പരിസ്ഥിതിയ്ക്കു നേരെയുള്ള മനുഷ്യന്റെ കടന്നാക്രമണം മൂലം ഇന്ത്യയിലെ ഉഭയജീവികളുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാകുമ്പോഴാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷയേകി 14 പുതിയ ഇനം തവളകളെ കണ്ടെത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top