കൊച്ചിയില്‍ അമൃതാനന്ദമയി അനുകൂലികള്‍ പ്രകടനം നടത്തി

കൊച്ചി: വാര്‍ത്താ ചാനലുകള്‍ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയില്‍ മാതാ അമൃതാനന്ദമയി അനുകൂലികളുടെ പ്രകടനം നടന്നു. അമൃതാനന്ദമയി മഠത്തിനു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു പ്രകടനം.

അമൃതാനന്ദമയി മഠത്തിലെ അംഗങ്ങളും വിവിധ ഹിന്ദു സംഘടനകളും പ്രകടനത്തില്‍ പങ്കെടുത്തു. കനത്ത പൊലീസ് വലയത്തിലായിരുന്നു പ്രകടനം. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം ടി.ഡി.എം ഹാളിലാണ് അവസാനിച്ചത്.

[jwplayer mediaid=”84105″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top