അക്രമിയായ സ്ത്രീയെ ലോകം അമ്മയെന്നു വിളിക്കുന്നു; അമൃതാനന്ദമയിയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ

Untitled-1മാതാഅമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിലെ കാപട്യങ്ങളെക്കുറിച്ച് മുന്‍ ശിഷ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്ലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഹോളി ഹെല്‍: എ മെമോര്‍ ഓഫ് ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയെയും ആശ്രമത്തെയും വിമര്‍ശിച്ചിരിക്കുന്നത്. സ്വിസ് മാധ്യമങ്ങളാണ് ഗെയ്‌ലിന്റെപുസ്തകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷം അമ്മയോടൊപ്പം ശിഷ്യയും അമ്മയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഗെയ്ല്‍.

ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ചും ഗുരുതര ആരോപണങ്ങള്‍ ഗെയ്ല്‍ ഉന്നയിക്കുന്നുണ്ട്.
ആശ്രമത്തിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുകയാണ് ഗെയ്ല്‍. ലോകത്തിലെ ഏറ്റവും അക്രമകാരിയായ സ്ത്രീയെയാണ് അമ്മയെന്ന് ലോകം വിളിക്കുന്നതെന്ന് ഗെയ്ല്‍ പുസ്തകത്തില്‍ പറയുന്നു. ആശ്രമത്തില്‍ വെച്ച് താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ചും ഗുരുതര ആരോപണങ്ങള്‍ ഗെയ്ല്‍ ഉന്നയിക്കുന്നുണ്ട്. ആശ്രമത്തിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുകയാണ് ഗെയ്ല്‍. ലോകത്തിലെ ഏറ്റവും അക്രമകാരിയായ സ്ത്രീയെയാണ് അമ്മയെന്ന് ലോകം വിളിക്കുന്നതെന്ന് ഗെയ്ല്‍ പുസ്തകത്തില്‍ പറയുന്നു. ആശ്രമത്തില്‍ വെച്ച് താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

അമ്മയുടെ ആശ്രമം ഒരു കച്ചവട സാമ്രാജ്യമാണ്. ആശ്രമത്തില്‍ ബലാത്സംഗങ്ങള്‍ ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. കൂട്ടത്തിലുള്ളവരെ ശാരീരികമായി പീഡിപ്പിക്കുമെന്നും അമൃതാനന്ദമയിയ്ക്ക് നിരവധി സ്വാമിമാരുമായി ബന്ധമുണ്ടെന്നും ഗെയ്ല്‍ തന്റെ പുസ്തകത്തിലൂടെ പറയുന്നുണ്ട്.

അമൃതാനന്ദമയിയുടെ അറിവോടെ തന്നെ അവരുടെ അടുത്ത ബന്ധമുള്ള സ്വാമിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്. ആശ്രമത്തിന്റെ കാപട്യങ്ങള്‍ കണ്ടു മടുത്താണ് താന്‍ ആശ്രമത്തില്‍ നിന്നും നാട്ടിലേയ്ക്ക് തിരിച്ചു വന്നതെന്നും അവര്‍ പറയുന്നു.

amma-gail-tredwell

അമൃതാനന്ദമയിയ്ക്ക് പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള താല്‍പര്യത്തെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. വലിയ തുക സംഭാവന നല്‍കുന്നവരോട് അമൃതാനന്ദമയിയ്ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഈ പണം ചിലവാക്കുന്നത് അമൃതാനന്ദമയിയുടെ ഒന്‍പതംഗ കുടുംബത്തിലേക്കാണ്. സ്വര്‍ണവും മറ്റും ആശ്രമത്തിലെ കൂളറില്‍ സംരക്ഷിക്കുന്നുണ്ടെന്നും സംഭാവനകളിലൂടെ ലഭിച്ച നൂറ് മില്യനോളം സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കിലാണ് അമൃതാനന്ദമയി നിക്ഷേപിച്ചിരിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും മഠത്തിന്റെ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്.

1999 ല്‍ ഇന്ത്യയില്‍ നിന്ന് പോയെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക സമ്മര്‍ദം മൂലം ഇത്തരമൊരു പുസ്തകം എഴുതുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.ചെറുപ്രായത്തില്‍ തന്നെ ആത്മീയത തേടി ഏഷ്യയിലെത്തിയ അവര്‍ 21 വയസുളളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി. മണിക്കൂറുകള്‍ നീളുന്നതായിരുന്നു അമൃതാനന്ദമയിയുടെ സഹായിയായുള്ള ഗെയ്‌ലിന്റെ ജോലി. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മലയാളം പഠിച്ചു. ആശ്രമ രഹസ്യങ്ങള്‍ അറിയുന്ന ആള്‍ എന്ന നിലയിലേക്കും അവരുടെ സ്ഥാനം മാറി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top