കണക്‌റ്‌റഡ് ടു ഫ്‌ളൈ ഫൈ!!!

jert blueവൈഫൈ ലോകത്ത് നിന്ന് പറന്നുയര്‍ന്ന് ഇനി വിമാനങ്ങളില്‍ ഉപയോഗിക്കാവുന്ന ഫ്‌ളൈഫൈ ലോകത്തേക്കാണ് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ അടുത്ത യാത്ര. ജെറ്റ് ബ്‌ളൂ എയര്‍വേസാണ് ന്യൂയോര്‍ക്കില്‍ നിന്നു പുറപ്പെടുന്ന വിമാനങ്ങളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക് ഷനായ ഫ്‌ളൈ ഫൈ ആദ്യമായി അവതരിപ്പിക്കുന്നത്.

കെ ബാന്‍ഡ് സാറ്റലൈറ്റ്  സഹായത്തോടെയാണ് വിമാനങ്ങളില്‍ ജെറ്റ് ബ്‌ളൂ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. വീട്ടില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്ന അതേ വേഗത വിമാനത്തിലും കിട്ടും എന്നതാണ് പ്രത്യേകത. പറന്നുയരുമ്പോള്‍ മുതല്‍ ലാന്‍ഡിങ് വരെ നെറ്റ് വഴി പുറംലോകവുമായി ബന്ധപ്പെടുന്നതിന് തടസ്സങ്ങളുമില്ല.

സിമ്പിള്‍ സര്‍ഫ്, ഫ്‌ളൈ പ്‌ളസ് എന്നിങ്ങനെ രണ്ട് പാക്കേജുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 2014 ജൂണ്‍ വരെ സിമ്പിള്‍ സര്‍ഫ് സൗജന്യമാണ്. ഫ്‌ളൈ പ്‌ളസിന് മണിക്കൂറിന് 9 ഡോളറാണ് നിരക്ക്. മറ്റു വിമാനക്കമ്പനികളും സമാന പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top