പെരുമ്പടവം ശ്രീധരന് വള്ളത്തോള്‍ പുരസ്‌കാരം

Untitled-157

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്.

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെയാണ് പെരുമ്പടവം മലയാളികള്‍ക്ക് പ്രിയ എഴുത്തുകാരനായി മാറിയത്. അമ്പത് പതിപ്പുകളിലാണ് ഒരു സങ്കീര്‍ത്തനം പോലെ ഇറങ്ങിയത്.

അഭയം, അന്തിവെയിലിലെ പൊന്ന്, ആയില്യം, അഷ്ടപദി, ഇടത്താവളം, ആരണ്യഗീതം, തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top