ജിമെയില്‍, യാഹൂമെയില്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കിയേക്കും
ദില്ലി: രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിമെയില്‍, യാഹൂ മെയില്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലപ്പെട്ട രേഖകള്‍ ഗൂഗിള്‍, യാഹൂ കമ്പനികളുടെ മെയില്‍ സേവനങ്ങള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ജിമെയില്‍, യാഹൂ വഴി കൈമാറ്റം ചെയ്യുന്നത് അപകടകരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച് പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനകം ഇത് നടപ്പില്‍ വരുമെന്നാണ് അറിയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക