ആമിര്‍ഖാനേ കീഴടക്കി ഷാറൂഖ് ചരിത്രം കുറിച്ചു

chennai-express3മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാന്റെ ചിത്രം ത്രീ ഇഡിയറ്റ്സിനെ കീഴടക്കിയ സന്തോഷത്തിലാണ് ഷാറൂഖ് ഖാന്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായിരുന്നു ആമിറിന്റെ ത്രീ ഇഡിയറ്റ്സ്. എന്നാല്‍ ഈ നേട്ടമാണ് ചെന്നൈ എക്സ്‌പ്രസ്സിലൂടെ ഷാറൂഖാന്‍ തിരുത്തിയിരിക്കുന്നത്.

ഷാറൂഖ് ഖാനും നായിക ദീപിക പദുക്കോനും ബോളിവുഡില്‍ അത്ഭുതം സൃഷ്ടിച്ചെന്നാണ് ബോക്സോഫീസ് വിലയിരുത്തുനത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ ചിത്രം ഇതുവരെ ത്രീ ഇഡിയറ്റ്സായിരുന്നു. ഈ റെക്കോര്‍ഡാണ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഷാറൂഖ് ചിത്രം ചെന്നൈ എക്സ്പ്‌പ്രസ് തകര്‍ത്തിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ് 202.47 കോടി രൂപ നേടിയെങ്കില്‍ ചെന്നൈ എക്സ്‌പ്രസ് ഇതിനകം തന്നെ 202.67 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.

സംവിധായകന്‍ രോഹിത് ഷെട്ടിയും റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. രോഹിതിന്റെ നാലു ചിത്രങ്ങള്‍ 100 കോടി ക്ലബില്‍ സ്ഥാനം നേടി. ഇതില്‍ ഒന്ന് ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top