Updated at 8:10 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Kerala

തൃശ്ശൂര്‍ മൃഗശാലയില്‍ കടുവയ്ക്ക് ഇല്ലാത്ത വെടിയുണ്ട നീക്കാന്‍ ശസ്ത്രക്രിയ

Story Dated: August 13, 2013 6:43 PM

TIGERതൃശൂര്‍ : തൃശൂര്‍ മൃഗശാലയില്‍ മുറിവു പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്ന ആണ്‍കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. മുറിവിനുള്ളില്‍ വെടിയുണ്ട ഉണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍ കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. എന്നാല്‍ ശസ്ത്രക്രിയയില്‍ വെടിയുണ്ട കണ്ടെത്താനായില്ല.

മാസങ്ങളായി അനുഭവിച്ചിരുന്ന കൊടും വേദനക്ക് ഒരല്‍പ്പം ശമനം കിട്ടിയതിന്റെ ആശ്വാസത്തിലാണ് ബാലന്‍ എന്ന ഈ ആണ്‍ കടുവ.ദേഹമാസകലം മുറിവുകളുമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഈ കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചത്. മുറിവുകളില്‍ ഒന്നൊഴികെ മറ്റെല്ലാം ഇതിനിടയില്‍ ഭേദമായി. ഭേദമാകാത്ത മുറിവ് പഴുത്ത് കടുവയുടെ നില ഗുരുതരമായി. മുറിവിനുള്ളില്‍ വെടിയുണ്ടയുള്ളതായും സംശയമുയര്‍ന്നു . തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ശസ്ത്രക്രിയില്‍ വെടിയുണ്ട കണ്ടെത്താനായില്ല. ശസ്ത്രക്രിയക്ക് ശേഷം കടുവയുടെ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുറിവുണങ്ങുമ്പോേഴക്കും കടുവ പൂര്‍ണ്ണ ആരോഗ്യവാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞ മാര്‍ച്ചില്‍ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതി സൃഷ്ടിച്ച ഈ കടുവയെ മയക്കുവെടി വെച്ച് പടികൂടുകയായിരുന്നു.

Similar stories

പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയഭരണസമിതിയെ നിയോഗിച്ചു

ദില്ലി: പത്മനാഭസ്വാമി ക്ഷേത്രത്തിന് സുപ്രീംകോടതി പുതിയഭരണസമിതിയെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ ജഡ... Read More

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തി. ... Read More

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കുള്ളില്‍ നാല് കുഞ്ഞ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read