Updated at 6:20 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

ഇടത് ഉപരോധം ഒത്തുതീര്‍പ്പാക്കിയത് യു.ഡി.എഫ് ഘടകകക്ഷി നേതാവ്

Story Dated: August 13, 2013 6:20 PM

ldfയു.ഡി.എഫിലെ ഒരു പ്രമുഖ ഘടകകക്ഷി നേതാവ് നടത്തിയ അനുരഞ്ജന നീക്കങ്ങളാണ് ഒന്നര ദിവസം പിന്നിട്ടപ്പോള്‍ തന്നെ അനിശ്ചിതകാല ഉപരോധം പിന്‍വലിക്കാന്‍ ഇടയാക്കിയതെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നണിയുടെ ശക്തി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്താനായതും ജുഡിഷ്യല്‍ അന്വേഷണമെന്ന ആവശ്യം അംഗീകരിപ്പിക്കാനായതും സമരത്തിന്റെ വലിയ നേട്ടമായി ഇടത് നേതൃത്വം അവകാശപ്പെടുന്നു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍.

ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചത്. എന്നാല്‍, പൂര്‍ണ്ണ ലക്ഷ്യം നേടാതെ ഇടതുമുന്നണിക്ക് സമരത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. ഭരണ മുന്നണിയിലെ ഒരു ഘടകകക്ഷി നേതാവ് ഇടതുമുന്നണി നേതാക്കളുമായി നടത്തിയ ആശയ വിനിമയങ്ങള്‍ക്കൊടുവിലാണ് സമരം തീര്‍ക്കാന്‍ കളമൊരുങ്ങിയത്.

ജുഡീഷ്യല്‍ അന്വേഷണം അംഗീകരിച്ച് പ്രഖ്യാപനം നടത്താമെന്നും സമരം തുടരരുത് എന്നുമായിരുന്നു നിര്‍ദ്ദേശം. സമരം തുടര്‍ന്നുപോവുകയും കൈവിട്ട് പോവുകയും ചെയ്താല്‍ ഉണ്ടാകുന്ന തിരിച്ചടികളെക്കുറിച്ച് ബോധ്യമുള്ള നേതൃത്വം ജുഡീഷ്യല്‍ അന്വേഷണത്തില്‍ തൃപ്തിപ്പെടാന്‍ തീരുമാനിച്ചു. സമരക്കാരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.

അതേസമയം ധാരണയെക്കുറിച്ച് തുറന്നുപറയാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ‘മധ്യസ്ഥര്‍ മുഖേന ഉണ്ടാക്കിയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണെന്ന് മുന്നണി നേതാക്കള്‍ വ്യക്തമാക്കണം. അത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് മൃദുസമീപനം എടുക്കുമെന്നാണോ? ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കുമെന്നോ?’ മുരളീധരന്‍ ചോദിച്ചു.

Similar stories

സംസ്ഥാനത്തിന് രാജഭക്തിയെന്ന് അമിക്കസ് ക്യൂറി

തിരുവനന്തപുരം: സംസ്ഥാനത്തിന് രാജ്യ ഭക്തിയെന്ന് അമിക്കസ് ക്യൂറി. രാജകുടുംബത്തിന്റെ വീഴ്ചകള്‍ പറയാന്‍ ... Read More

വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ മരിച്ചു

കൊച്ചി : കാലടിക്കടുത്ത് പെരിയാറ്റില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ തീര്‍ത്... Read More

ഷോപ്പിംഗ് മാളില്‍ തീപിടുത്തം

ദില്ലിക്കടുത്ത് നോയിഡയില്‍ ഷോപ്പിംഗ് മാളില്‍ തീപിടുത്തമുണ്ടായി. സെക്ടര്‍ എട്ടില്‍ കൃഷ്ണ അപ് രാ പ്ലാസ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read