Updated at 3:35 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

തലൈവ കാണാനായില്ല, ആരാധകന്‍ ജീവനൊടുക്കി, ദുഃഖിതനായി വിജയ്

Story Dated: August 13, 2013 3:35 PM

Vijay-Thalaiva-Movie-Story-Revealed-250x200തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പുതിയ ചിത്രം തലൈവ കാണാന്‍ കഴിയാത്ത ദുഃഖത്തില്‍ ആരാധകന്‍ ജീവനൊടുക്കി. ആരാധകന്റെ മരണവാര്‍ത്ത തന്നെ ഏറെ തളര്‍ന്നുപോയെന്ന് വിജയ് പറഞ്ഞു. തലൈവ ഇതുവരെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതില്‍ മനം‌നൊന്താണ് ആരാധകന്‍ ജീവനൊടുക്കിയത്.

തന്നെ ഏറെ സ്നേഹിക്കുന്ന ആരാധകര്‍ തലൈവ കാണാന്‍ കഴിയാത്തതില്‍ കടന്നകൈയ്ക്കു മുതിരരുതെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വിജയ് പറഞ്ഞു. തലൈവ വേഗത്തില്‍ത്തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. ആരാധകര്‍ ആത്മസംയമനം പാലിയ്ക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

ആരാധകന്‍ വിഷ്ണുവിന്റെ മരണവാര്‍ത്ത അറിഞ്ഞ് തളര്‍ന്നുപോയി. ആരാധകരെല്ലാം തനിയ്ക്ക് സഹോദരതുല്യരാണ്. വിഷ്ണുവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ ദിവസം ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ്. വിഷ്ണുവിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിയ്ക്ക് അറിയില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യരുതെന്നും വിജയ് പറഞ്ഞു.

Tags: thalaiva, vijay

Similar stories

അഭി – ആഷ് ദമ്പതികള്‍ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

ബോളീവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇന്ന് ഇരുവരും ഏഴാം ... Read More

സണ്ണി ലിയോണ്‍ വീണ്ടും ടിവി അവതാരകയാകുന്നു

ബോളീവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ടിവി അവതാരകയാകുന്നു. സിനിമയിലല്ല, എംടിവിയുടെ റിയാലിറ്റി ഷോയിലൂടെയ... Read More

അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ജയറാം

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന്‍ ജയറാം പറഞ്ഞു. അവസാന നിമ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site