Updated at 3:31 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

കളിമണ്ണിനെ മറികടക്കാന്‍ ആട്ടിന്‍‌കുട്ടിയുടെ യൂട്യൂബ് തട്ടിപ്പ്

Story Dated: August 13, 2013 3:11 PM

attinമലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളും ഓണ്‍ലൈന്‍ പ്രമോഷണില്‍ സജീവമാണ്. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളിലും പേജുകള്‍ തുടങ്ങി അപ്‌ഡേഷന്‍ തുടങ്ങുന്നു. അടുത്ത കാലത്തായി സിനിമകളുടെ ഓണ്‍ലൈന്‍ പ്രചാരണത്തിനായി നിരവധി പ്രമോഷന്‍ ടീമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ ഇപ്പോള്‍ വലിയ കിട മത്സരമാണ് നടക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം വരുമ്പോള്‍ തന്നെ പ്രമോഷന്‍ ടീമുകള്‍ സംവിധായകനെയും നിര്‍മ്മാതാവിനെയും ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പ്രചരണം വലിയൊരു തുകയ്ക്ക് സ്വന്തമാക്കുന്നു. ഫെയ്സ്ബുക്കിലും യൂട്യൂബിലും ലൈക്ക്സും ഹിറ്റ്സും വര്‍ധിപ്പിച്ച് ചിത്രം ഹിറ്റാക്കി തരാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ ഓണ്‍ലൈന്‍ പ്രമോഷന്‍ വാങ്ങുന്നത്.

അടുത്ത കാലത്തായി ഇവര്‍ തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍‌നിര പ്രമോഷന്‍ ടീമുകള്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും ഭീഷണിപ്പെടുത്തിയാണ് പ്രചാരണ അനുവാദം വാങ്ങുന്നതെന്നും ആരോപണമുണ്ട്. പ്രോമോഷന്‍ ജോലികള്‍ നല്‍കിയില്ലെങ്കില്‍ സിനിമയെ കുറിച്ച് മോശം റിപ്പോര്‍ട്ട് നല്‍കുമെന്ന് വരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നു.

ഫെയ്സ്ബുക്ക് പ്രമോഷണ്‍ മത്സരത്തിന് പുറമെ യൂട്യൂബിലെ വീഡിയോകളുടെ ഹിറ്റുകള്‍ വ്യാജമായി വര്‍ധിപ്പിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുന്നതും പതിവായിരിക്കുന്നു. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലെ ഗാനങ്ങളുടെ വീഡിയോകള്‍ തമ്മിലുള്ള യൂട്യൂബ് മത്സരവും അടുത്തിടെ കണ്ടു. ബ്ലെസിയുടെ കളിമണ്ണിലെ വീഡിയോയും ലാല്‍ ജോസിന്റെ പുള്ളിപുലികളും ആട്ടിന്‍‌കുട്ടിയും ചിത്രത്തിലെ വീഡിയോയും തമ്മിലാണ് മത്സരം നടക്കുന്നത്.

ആദ്യം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് കളിമണ്ണിലെ ലാലീ- ലാലീ എന്ന ഗാനത്തിന്റെ വീഡിയോയാണ്. ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് ഹിറ്റ് സ്വന്തമാക്കി. ഇത് സംബന്ധിച്ച് വിവിധ വെബ്സൈറ്റുകളില്‍ വാര്‍ത്ത വന്നിരുന്നു. നാലു ആഴ്ചകള്‍ കൊണ്ട് കളിമണ്ണ് ഗാനം നേടിയത് 12 ലക്ഷം ഹിറ്റാണ്.

പിന്നീട് ഈ റെക്കോര്‍ഡ് മറിക്കടക്കാന്‍ വേണ്ടി പുള്ളിപുലികളും ആട്ടിന്‍‌കുട്ടിയും ചിത്രം പ്രമോഷന്‍ ചെയ്യുന്നവര്‍ക്ക് വലിയൊരു തട്ടിപ്പ് തന്നെ നടത്തേണ്ടി വന്നു. കേവലം നാലു ദിവസം കൊണ്ട് 19 ലക്ഷം പേര്‍ ‘കൂട്ടിമുട്ടിയ’ വീഡിയോ ഗാനം കണ്ടെന്നാണ് എല്‍ ജെ ഫിലിം പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നത്. ഇത് വ്യാജ ഹിറ്റുകളാണെന്നാണ് ഒരു വിഭാഗം നെറ്റ് ഉപയോക്താക്കള്‍ ആരോപിക്കുന്നത്.

ഈ വീഡിയോയുടെ ഹിറ്റ് വ്യാജമായി സൃഷ്ടിച്ചതെന്നാണ് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു. ഓഗസ്റ്റ് എട്ടിന് വൈകീട്ട് പോസ്റ്റ് ചെയ്ത വീഡിയോ ഓഗസ്റ്റ് ഒമ്പതിന് നേരം വെളുത്തപ്പോഴേക്കും ലക്ഷങ്ങളുടെ ഹിറ്റാണ് സ്വന്തമാക്കിയത്. റെക്കോര്‍ഡ് നേട്ടം കൈവരിച്ച വീഡിയോയെ കുറിച്ച് ചില വെബ്സൈറ്റുകളില്‍ വാര്‍ത്തയും വന്നിരുന്നു.

നജീം അര്‍ഷാദും, സുജാതയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനം യൂട്യൂബില്‍ റിലീസ്‌ ചെയ്തു മണിക്കൂറുകള്‍ക്കകം ഇന്ത്യയിലെ പോപ്പുലര്‍ ( Film & Animation വിഭാഗം) വീഡിയോകളില്‍ ഇടംനേടിക്കഴിഞ്ഞതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. നജീം അര്‍ഷദ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ യൂട്യൂബിലെ ഹിറ്റ് സംബന്ധിച്ച് ദിവസവും അപ്ഡേഷനും നടത്തിയിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകം 95 ലൈക്ക്സ് കിട്ടിയെന്നും മികച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും നജീം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടു. പിന്നോട് തൊട്ടടുത്ത ദിവസം (ഓഗസ്റ്റ് ഒമ്പത്) മറ്റൊരു കുറിപ്പും നജീം പോസ്റ്റ് ചെയ്തു. മലയാള സിനിമ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു വീഡിയോക്ക് ഇത്രയും ഹിറ്റ് ലഭിക്കുന്നത്. പതിനാല് മണിക്കൂര്‍ കൊണ്ട് 475000 വ്യൂസ് നേടി. ഏറെ സന്തോഷമുണ്ട്.

പിന്നീട് ഓഗസ്റ്റ് പത്തിന് ശനിയാഴ്ച തന്റെ വീഡിയോയുടെ വ്യൂസ് 18 ലക്ഷം കവിഞ്ഞെന്നും നജീം കുറിച്ചിട്ടു. കേവലം ഒരു ദിവസം കൊണ്ട് നേടിയത് 13 ലക്ഷം ഹിറ്റ്. അതും ഒരു മലയാള ചിത്രത്തിലെ വീഡിയോ ഗാനം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത വ്യൂസാണ് ലഭിച്ചത്. ഗംഭീരം തന്നെ.

പിന്നീട് ഓഗസ്റ്റ് 11 ഞായറാഴ്ച വീണ്ടും ഫെയ്സ്ബുക്ക് സ്റ്റാറ്റസുമായി നജീം വന്നു. തന്റെ വീഡിയോയുടെ ഹിറ്റ് 18,26,663 ല്‍ എത്തിയെന്ന്. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങളുടെ വ്യൂസ് നേടിയ വീഡിയോയുടെ ഹിറ്റ് ഒരു ദിവസം കൊണ്ട് പെട്ടെന്ന് ഇടിഞ്ഞു. ശനിയാഴ്ച 1,818,232, ഞായറാഴ്ച 1826 663. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഹിറ്റ് പരിശോധിച്ചപ്പോള്‍ വലിയ മാറ്റമൊന്നും കാണുന്നില്ല( ഓഗസ്റ്റ് 13ന് ഹിറ്റ് 1,903,489)

അതേസമയം, 19 ലക്ഷം ഹിറ്റ് നേടിയ വീഡിയോയുടെ ലൈക്ക്സ് കേവലം 1214 മാത്രം. ഡിസ്‌ലൈക്ക് 25. യൂട്യൂബിലെ വീഡിയോകളുടെ വ്യൂസ് കൃത്രിമമായി വര്‍ധിപ്പിക്കാന്‍ കഴിയുന്ന നിരവധി സോഫ്‌റ്റ്‌വയറുകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം സോഫ്റ്റ്‌വയറുകള്‍ ഉപയോഗിച്ചാണ് വീഡിയോകളുടെ ഹിറ്റ് വര്‍ധിപ്പിച്ച് പ്രമോഷന്‍ ടീമുകള്‍ തമ്മില്‍ മത്സരിക്കുന്നതെന്നാണ് നെറ്റ് ഉപയോക്താക്കള്‍ ആരോപിക്കുന്നത്.

അടുത്ത കാലത്ത് ഇറങ്ങിയ ബോളിവുഡ് ഗാനങ്ങള്‍ക്ക് പോലും മണിക്കൂറുകള്‍ കൊണ്ട് ഇത്രയും വ്യൂസ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മലയാളത്തിലെ ഒരു ഗാനത്തിന് ഇത്രയും ഹിറ്റ് കിട്ടിയത് എങ്ങിനെയെന്ന് വിലയിരുത്തേണ്ടത് തന്നെയാണ്.


Similar stories

താരകുടുംബം വോട്ട് ചെയ്തു

മുംബൈ: ബോളീവുഡിലെ 'ബിഗ്' താരകുടുംബം വോട്ട് രേഖപ്പെടുത്തി. ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ... Read More

അഭി – ആഷ് ദമ്പതികള്‍ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

ബോളീവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇന്ന് ഇരുവരും ഏഴാം ... Read More

സണ്ണി ലിയോണ്‍ വീണ്ടും ടിവി അവതാരകയാകുന്നു

ബോളീവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ടിവി അവതാരകയാകുന്നു. സിനിമയിലല്ല, എംടിവിയുടെ റിയാലിറ്റി ഷോയിലൂടെയ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site