Updated at 3:28 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android
Reporter Live


X

Daily news updates to your inbox!

Tech

സാംസങ് ഗാലക്സി നോട്ട് 3, സ്പെസിഫിക്കേഷന്‍സ് പുറത്തായി

Story Dated: August 13, 2013 3:28 PM

Samsung-galaxy-note-3-price-in-Indiaസാംസങിന്‍റെ അടുത്ത തലമുറ ഗാലക്സി നോട്ട് ഫാബ്ലെറ്റിനെ പറ്റിയുള്ള റൂമറുകളാണ് ഇപ്പോള്‍ ടെക് സൈറ്റുകളിലും ബ്ളോഗുകളിലും സജീവമാണ്. അതിനിടയിലാണ് നോട്ട് 3യുടെ മുഴുവന്‍ സ്പെസിഫിക്കേഷനും പുറത്തായിരിക്കുന്നത്.

സംസങുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിട്ട പാരമ്പര്യമുള്ള സാംമൊബൈലാണ് ഗാലക്സി നോട്ട് 3 യുടെ മുഴുവന്‍ സ്പെസിഫിക്കേഷനും പുറത്തുവിട്ടത്. സാംമൊബൈലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോണിന് SM-N900 and SM-N9005 എന്നീ രണ്ട് വേരിയന്‍റുകളാണുണ്ടാവുക. 1080×1920 പിക്സലുള്ള 5.68 ഫുള്‍ എച്ച്ഡി സൂപ്പര്‍ ആല്‍മണ്ട് ഡിസ്പെളയാണ് ഫോണിലുണ്ടാവും. 3 ജിബി റാമുള്ള ഫോണില്‍ 1.8 GHz ഒക്റ്റ കോര്‍ സ്കിനോസ് 5420 പ്രൊസസ്സറുണ്ടാവും.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍ ഉള്ള 13 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലുള്ളത്. മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളും ഇതിനുണ്ടാവും. 16/32/64ജിബി എന്നീവയാണത്. ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.3 യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 3200mAh ബാറ്ററിയാവും പുതിയ ടാബിന് ശക്തിപകരും. സെപ്റ്റംബര്‍ നാലിന് ബര്‍ലിനില്‍ നടക്കുന്ന ചടങ്ങില്‍ നോട്ട് 3 പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

 

 

Similar stories

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

മംഗള്‍യാന്‍ ആദ്യ പകുതി പിന്നിട്ടു

ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേഷക ദൗത്യ പേടകം മംഗള്‍യാന്‍ ആദ്യ പകുതി ദൂരം പിന്നിട്ടു. നിശ്ചയിച്ച സമയപരി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site